Challenger App

No.1 PSC Learning App

1M+ Downloads
40 വർഷങ്ങൾക്ക് മുൻപ് ജനിച്ച ഒരു വ്യക്തിയുടെ ജനനതീയതിയെ കുറിച്ചുള്ള തെളിവായി അയാളുടെ ജനനം നടന്ന ഹോസ്പിറ്റലിലെ ആ സമയത്തെ ഡ്യൂട്ടി ഡോക്ടറായിരുന്ന, പിന്നീട് മരണപ്പെട്ടു പോയ ആളുടെ, ഡയറി സ്വീകരിക്കണം എന്ന് വാദിഭാഗം ആവശ്യപ്പെടുന്നു. ഈ ഉദാഹരണത്തിൽ തീരുമാനം എടുക്കാൻ പ്രസക്തമാകുന്നത് ഇന്ത്യൻ എവിഡൻസ് ആക്ട് 1872 ലെ ഏത് സെക്ഷൻ ആണ് ?

Aസെക്ഷൻ 27

Bസെക്ഷൻ 32

Cസെക്ഷൻ 37

Dസെക്ഷൻ 45

Answer:

B. സെക്ഷൻ 32

Read Explanation:

• ഇന്ത്യൻ എവിഡൻസ് ആക്ട് 1872 സെക്ഷൻ 32 - മരണപ്പെട്ടതോ കാണാതായതോ ആയ വ്യക്തി നൽകിയ പ്രസ്താവനകളുടെ പ്രസക്തിയെക്കുറിച്ച് പരാമർശിക്കുന്നു • പ്രസ്തുത വ്യക്തി മരണപ്പെടുകയോ, വ്യക്തിയെ കണ്ടെത്താൻ സാധിക്കാതെ വരികയോ, വ്യക്തി തെളിവ് നൽകാൻ കഴിയാത്ത സ്ഥിതിയിൽ അകപ്പെടുകയോ ചെയ്താൽ സെക്ഷൻ 32 പ്രകാരം പ്രസ്തുത വ്യക്തി രേഖാമൂലമോ വായ്മൊഴിയാലോ നൽകിയിട്ടുള്ള മൊഴി കോടതിക്ക് സ്വീകാര്യമാണ്


Related Questions:

പൗരത്വ ഭേദഗതി നിയമം ലോക്സഭയിൽ അവതരിപ്പിച്ചതാര് ?
ഒരു വ്യക്തിയെ സ്വന്തം കർത്തവ്യം നിർവ്വഹിക്കാൻ അനുശാസിക്കുന്ന ഉത്തരവ് ഏത്?
നിയമം കുട്ടികളെ തരംതിരിച്ചിരിക്കുന്നത് എങ്ങനെ?

അതീവ സുരക്ഷാ ജയിലിൽ പാർപ്പിക്കേണ്ട തടവുകാർ?

(i) ഭീകരവാദികൾ

(ii) അപകടകാരികളായ തടവുകാർ

(iii) തീവ്രവാദികൾ

(iv), സിവിൽ തടവുകാർ

ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000-ൽ ഒപ്പു വെച്ച ഇന്ത്യൻ പ്രസിഡണ്ട്