App Logo

No.1 PSC Learning App

1M+ Downloads
ബീജ ശീർഷം വളർന്നു _____ ആയിമാറുന്നു .

Aവേര്

Bകാണ്ഡം

Cഇല

Dപൂവ്

Answer:

B. കാണ്ഡം

Read Explanation:

ബീജാങ്കുരണം (Germination of seeds)

  • അനുകൂലസാഹചര്യത്തിൽ വിത്തിനകത്തുള്ള ഭ്രൂണം തൈച്ചെടിയായി വളരുന്ന പ്രവർത്തനമാണ് വിത്തുമുളയ്ക്കൽ അഥവാ ബീജാങ്കുരണം.
  • വിത്തിലെ സൂക്ഷ്മദ്വാര ങ്ങളിലൂടെ ജലം ഉള്ളിലേക്കു പ്രവേശിക്കുന്നു.
  • വിത്ത് കുതിർന്ന് പുറംതോട് പൊട്ടുന്നു.
  • വിത്തിനുള്ളിലെ ഭ്രൂണവും ശ്വസിക്കുന്നുണ്ട്.
  • വിത്തു മുളയ്ക്കുമ്പോൾ ആദ്യം പുറത്തുവരുന്നത് ബീജമൂലമാണ് (Radicle).
  • ബീജമൂലം മണ്ണിലേക്കു വളർന്ന് വേരാകുന്നു.
  • ഭ്രൂണത്തിൽനിന്ന് മുകളിലേക്കു വളരുന്ന ഭാഗമാണ് ബീജശീർഷം (Plumule).
  • ബീജശീർഷം വളർന്ന് കാണ്ഡമായി മാറുന്നു.
  • ഇല ആഹാരം നിർമിക്കാൻ പാകമാകുന്നതുവരെ ബീജപത്രത്തിലെ ആഹാരമാണ് മുളച്ചുവരുന്ന സസ്യം ഉപയോഗിക്കുന്നത്.

Related Questions:

ബീജാങ്കുരണത്തിന്റെ ഘട്ടങ്ങൾ യഥാക്രമം എഴുതുക ?

A. ബീജശീർഷം പുറത്തു വരുന്നു.
B. വിത്ത് കുതിരുന്നു.
C. വേരും കാണ്ഡവും ഉണ്ടാകുന്നു.
D. വിത്തിൻ്റെ പുറന്തോട് പൊട്ടുന്നു. 
E. ബീജമൂലം പുറത്തു വരുന്നു. 

താഴെ പറയുന്നതിൽ കാറ്റുവഴി വിത്തുവിതരണം നടത്തുന്ന സസ്യം ഏതാണ് .?
അനുകൂല സാഹചര്യത്തിൽ വിത്തിനകത്തുള്ള ഭ്രൂണം തൈച്ചെടി ആയി വളരുന്ന പ്രവർത്തനം ?
താഴെ പറയുന്നതിൽ കാറ്റുവഴി വിത്തുവിതരണം നടത്തുന്ന സസ്യം ഏതാണ് ?
ബീജമൂലം പിന്നീട് സസ്യത്തിന്റെ ഏത് ഭാഗമായിട്ടാണ് മാറുന്നത് ?