App Logo

No.1 PSC Learning App

1M+ Downloads
തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റുകൾ മൂലം കേരളത്തിൽ ലഭിക്കുന്ന മഴക്കാലം --------- എന്നറിയപ്പെടുന്നു

Aമാംഗോ ഷവർ

Bതുലാവർഷം

Cകാലവർഷം

Dതെക്കുപടിഞ്ഞാറൻ മഴക്കാലം

Answer:

C. കാലവർഷം

Read Explanation:

കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ഗതിമാറി വീശുന്ന കാറ്റുകളാണ് മൺസൂൺ കാറ്റുകൾ. ജൂൺ-സെപ്റ്റംബർ മാസങ്ങളിൽ ഭൂമധ്യരേഖയ്ക്ക് വടക്ക് ഇന്ത്യൻ സമുദ്രത്തിൽ തെക്കുപടിഞ്ഞാറ് ദിശയിൽ നിന്നും കരയിലേക്ക് വീശുന്ന മഴക്കാറ്റുകളാണ് തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റുകൾ. )കടലിൽ നിന്നും വീശുന്നതിനാൽ ഇവ ഈർപ്പ വാഹിനികളാണ്. കരയിലേക്ക് പ്രവേശിക്കുന്ന ഈ കാറ്റുകളെ പശ്ചിമഘട്ടമലനിരകൾ തടഞ്ഞ് നിർത്തുന്നു. ഇതിന്റെ ഫലമായി കേരളം ഉൾപ്പെടുന്ന പടിഞ്ഞാറൻ തീരങ്ങളിൽ ഉയർന്ന തോതിൽ മഴ ലഭിക്കുന്നു. ഇതാണ് തെക്കുപടിഞ്ഞാറൻ മൺസൂൺ. കേരളത്തിൽ ഈ മഴക്കാലം 'കാലവർഷം' എന്നറിയ പ്പെടുന്നു.


Related Questions:

താഴെ പറയുന്നവയിൽ അകലെയുള്ള സ്ഥലങ്ങളിലിരിക്കുന്ന ആളുകൾക്ക് ഇന്റർനെറ്റിന്റെ സഹായത്തോടെ കണ്ടുകൊണ്ട് സംസാരിക്കാനും ആശയങ്ങൾ കൈമാറാനും കഴിയുന്ന നൂതന ആശയവിനിമയ സംവിധാനം
സുമേറിയക്കാർ വികസിപ്പിച്ചെടുത്ത എഴുത്തുവിദ്യ
5000 വർഷങ്ങൾക്കു മുമ്പ് കട്ടിയുള്ള മൂന്നുകഷണം പലകകൾ ചേർത്തുവച്ച് തോൽപ്പട്ടയിൽ ചെമ്പാണി തറച്ച തരത്തിൽ ചക്രങ്ങൾ നിർമിച്ചിരുന്നത് ഏത് രാജ്യക്കാരായിരുന്നു ?
ലോകത്തെ ആദ്യത്തെ റെയിൽപാത
ചൂടുവായു നിറച്ച ബലൂണുകളാണ് മനുഷ്യർ ആകാശയാത്രയ്ക്ക് ആദ്യം ഉപയോഗിച്ചിരുന്നത്. അതിനുശേഷം സാന്ദ്രതകുറഞ്ഞ വാതകങ്ങൾ വലിയ ബലൂണുകളിൽ നിറച്ച് ------നിർമ്മിച്ചു.