App Logo

No.1 PSC Learning App

1M+ Downloads
മകരക്കൊയ്ത്ത് എന്നും അറിയപ്പെടുന്ന നെൽ കൃഷി രീതി ?

Aവിരിപ്പ്

Bമുണ്ടകൻ

Cപുഞ്ച

Dഇവയൊന്നുമല്ല

Answer:

B. മുണ്ടകൻ

Read Explanation:

കേരളത്തിലെ നെൽകൃഷി 

വിരിപ്പ്

  • ഏപ്രിൽ , മെയ് മാസങ്ങളിൽ കൃഷി ഇറക്കി സെപ്തംബർ ,ഒക്ടോബർ മാസങ്ങളിൽ  വിളവെടുക്കുന്ന നെൽ കൃഷി  രീതിയാണ് വിരിപ്പ് കൃഷി .  
  • ശരത് കാല വിള/ആദ്യവിള എന്നും അറിയപ്പെടുന്നു 
  • കന്നി മാസത്തിൽ വിളവെടുക്കുന്നത് കൊണ്ട്  കന്നിക്കൊയ്ത്ത് എന്നും പറയാറുണ്ട് .

മുണ്ടകൻ

  • സെപ്തംബർ , ഒക്ടോബർ  മാസങ്ങളിൽ വിളവിറക്കി ഡിസംബർ , ജനുവരി മാസങ്ങളിൽ വിളവെടുക്കുന്ന നെൽകൃഷി രീതി .
  • ഇതിനെ ശീതകാല കൃഷി രീതിയായി അറിയപ്പെടുന്നു
  • മകരക്കൊയ്ത്ത് എന്നും ‌ മുണ്ടകൻ  കൃഷി  അറിയപ്പെടുന്നു

പുഞ്ച

  • വേനൽ കാല നെൽ കൃഷി രീതിയാണ് 'പുഞ്ച '
  • ഡിസംബർ , ജനുവരി മാസങ്ങളിൽ വിളവിറക്കി മാർച്ച് , ഏപ്രിൽ മാസങ്ങളിൽ വിളവെടുക്കുന്നു
  • കുട്ടനാടൻ പ്രദേശങ്ങൾ പുഞ്ചകൃഷിക്ക് പേരുകേട്ടതാണ്.

  


Related Questions:

ഏത് വിളയുടെ അത്യുൽപാദന ശേഷിയുള്ള ഇനമാണ് പന്നിയൂർ-1 ?
താഴെ പറയുന്നവയിൽ ഏത് രാസവസ്തുവാണ് മണ്ണിൻ്റെ ജൈവാംശം തിരിച്ചറിയാൻ വേണ്ടി ഉപയോഗിക്കുന്നത് ?
സംസ്ഥാന സർക്കാരിന് കീഴിലുള്ള ആദ്യത്തെ സ്‌പൈസസ് പാർക്ക് ആരംഭിച്ചത് എവിടെയാണ്?
മികച്ച കേരകർഷകന് കേരള സംസ്ഥാന സർക്കാർ നൽകുന്ന കേര കേസരി പുരസ്‌കാരത്തിന്റെ സമ്മാനത്തുക എത്രയാണ് ?
ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിൻറെ ഭാഗമായി വളം ആയിട്ട് ഉപയോഗിക്കാൻ കണ്ടെത്തിയ ബയോ ക്യാപ്‌സൂളിൽ അടങ്ങിയിരിക്കുന്ന സൂക്ഷ്മ ജീവി താഴെ പറയുന്നതിൽ ഏതാണ് ?