App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാനത്തെ അംഗപരിമിതർക്ക് പ്രതിവർഷം ഒരു ലക്ഷം രൂപവരെ ആരോഗ്യ ഇൻഷുറൻസ് ലഭ്യമാക്കുന്ന പദ്ധതി

Aഅതിജീവനം

Bസ്നേഹയാനം

Cനിരാമയ

Dപ്രതീക്ഷ

Answer:

C. നിരാമയ

Read Explanation:

  • നാഷണൽ ട്രസ്റ്റ് നിയമത്തിന്റെ പരിധിയിൽ വരുന്ന ഭിന്ന  ശേഷിക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് നൽകുന്നതിനുള്ള പദ്ധതി - നിരാമയ.
  • ഭിന്നശേഷിക്കാർക്ക്  സാമൂഹ്യാധിഷ്ഠിത പുനരധിവാസം ഉറപ്പാക്കുന്നതിനും ഏകീകൃത മാതൃകയിൽ സേവനം നൽകുന്നതിനുമായി സന്നദ്ധ സംഘടനകൾ വഴി നടപ്പിലാക്കുന്ന പദ്ധതി -അതിജീവനം
  • കേരള സർക്കാരിൻ്റെ സാമൂഹ്യനീതി വകുപ്പാണ് "പ്രത്യേക ആവശ്യങ്ങളുള്ളവരുടെ അമ്മമാർക്കായുള്ള സ്നേഹയാനം പദ്ധതി" എന്ന പദ്ധതി ആരംഭിച്ചത്. പദ്ധതി പ്രകാരം സാമ്പത്തികമായി ബുദ്ധിമുട്ടുന്ന വികലാംഗരുടെ അമ്മമാർക്ക് ഇലക്ട്രിക് ഓട്ടോ റിക്ഷകൾ സൗജന്യമായി നൽകും- സ്നേഹയാനം.
  • മാനസിക വെല്ലുവിളി നേരിടുന്ന മുതിര്‍ന്നവരെ പുനരധിവസിപ്പിക്കുന്നതിനും പരിപ്പാലിക്കുന്നതിനും ആണ് പ്രതീക്ഷാ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

Related Questions:

കേരള സാമൂഹിക സുരക്ഷ മിഷൻ കോർപ്പറേഷനുകളിലും മുൻസിപ്പാലിറ്റികളിലും താമസിക്കുന്ന 65 വയസ്സിനു മുകളിൽ പ്രായമുള്ള വയോജനങ്ങൾക്കു നല്കുന്ന ആരോഗ്യ സാമൂഹിക പരിരക്ഷ ?
"തിരികെ സ്ക്കൂളിലേയ്ക്ക്" എന്ന ശാക്തീകരണക്യാമ്പയിൻ ഏതുമായി ബന്ധപ്പെട്ടിരി ക്കുന്നു ?
ആദിവാസി മേഖലകളിൽ എക്സൈസ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ആരംഭിച്ച നൂതന പരാതി പരിഹാര സമ്പർക്ക പദ്ധതി ഏത് ?
കുടുംബശ്രീ മിഷൻ വഴി കേരളത്തിൽ നടപ്പാക്കിയ ജൈവ പാട്ടകൃഷി സമ്പ്രദായമേത്?
സാമൂഹ്യ നീതി വകുപ്പിൻ്റെ പ്രതിഭ പദ്ധതിയുടെ ഗുണഭോക്താക്കൾ ആരാണ്?