Challenger App

No.1 PSC Learning App

1M+ Downloads
ഒരു കാർഡിന്റെ ഒരു വശത്ത് മാമ്പഴത്തിന്റെ ചിത്രവും മറുവശത്ത് MANGO എന്നും എഴുതിയ ഒരു പഠനോപകരണം ടീച്ചർ ക്ലാസ്സിൽ ഉപയോഗിക്കുന്നു. ഈ പഠനോപകരണം ഏത് പഠനസിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ?

Aശ്രമ പരാജയ സിദ്ധാന്തം (Trial and Error Theory)

Bപ്രവർത്തനാനുബന്ധ സിദ്ധാന്തം (Operant Conditioning Theory)

Cസമഗ്രതാ സിദ്ധാന്തം (Gestalt Theory)

Dഅനുബന്ധന സിദ്ധാന്തം (Conditioning Theory)

Answer:

D. അനുബന്ധന സിദ്ധാന്തം (Conditioning Theory)

Read Explanation:

ഇവാൻ പെട്രോവിച്ച് പാവ്ലോവ് (Ivan Petrovich pavlov) (1849-1936):

  • അദ്ദേഹം ജനിച്ചത് റഷ്യയിലാണ്. 
  • ജീവശാസ്ത്ര ഗവേഷകനായിരുന്ന പാവ്ലോവ്, അപ്രതീക്ഷിതമായി മനഃശാസ്ത്രത്തിൽ എത്തപ്പെട്ടു.
  • 1890 ൽ അദ്ദേഹത്തിന് Professor of pharmacology എന്ന പ്രൊഫസർഷിപ്പ് നേടി.
  • 1904ദഹന വ്യവസ്ഥയെ കുറിച്ചുള്ള പഠനത്തിന് നോബൽ സമ്മാനം.

 

പൗരാണികാനുബന്ധ സിദ്ധാന്തം (Classical Conditioning):

  • മനഃശാസ്ത്രത്തിന്റെ ചരിത്രത്തിൽ അനുബന്ധന രീതി (Conditioning), ആദ്യമായി രേഖപ്പെടുത്തിയത് പാവ്ലോവ് ആയിരുന്നു.
  • അത് കൊണ്ട് തന്നെ പാവ്ലോവിന്റെ അനുബന്ധന പ്രക്രിയയെ പൗരാണികാനുബന്ധനം (Classical Conditioning) എന്നുമറിയപ്പെടുന്നു.
  • അതിനാൽ, പൗരാണികാനുബന്ധത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് പാവ്ലോവ് ആണ്.

 

അനുബന്ധനം:

  • സ്വാഭാവിക ചോദകവും (Natural stimulus), അതിന്റെ സ്വാഭാവിക പ്രതികരണവും (Natural response) തമ്മിലുള്ള ബന്ധത്തിൽ വരുന്ന പരിവർത്തനത്തെയാണ്, അനുബന്ധനം എന്ന് പറയുന്നത്.
  • സ്വഭാവിക ചോദകത്തിന് പകരം, ഒരു കൃത്രിമ ചോദകം (Artificial stimulus) സൃഷ്ടിക്കുകയും, അത് വഴി കൃത്രിമ ചോദകവും, സ്വാഭാവിക പ്രതികരണവും തമ്മിൽ ഒരു ബന്ധം സ്ഥാപിക്കപ്പെടുകയും ചെയ്യുന്നു.

 


Related Questions:

ക്ഷേത്ര സിദ്ധാന്തം ആവിഷ്കരിച്ചതാര് ?
According to Bruner, learning is most effective when:
Which among the following does NOT belong to Gagne's hierarchy of learning?
സമർത്ഥരായ സഹപാഠികളുടെയോ മുതിർന്നവരുടെയോ അല്ലെങ്കിൽ വിഷയത്തിൽ കൂടുതൽ അറിവുള്ള മറ്റാരുടെയോ സഹായത്തോടുകൂടി പഠിതാവ് സ്വയം എത്തിച്ചേരാൻ കഴിയുന്നതിനേക്കാൾ ഉയർന്ന വികാസ മേഖലയിൽ എത്തിച്ചേരുന്നു എന്ന് സിദ്ധാന്തിച്ച മനശാസ്ത്രജ്ഞൻ ?
According to Ausubel, meaningful learning occurs when: