ദ്വിവിഘടന രാസപ്രവർത്തനങ്ങൾ [DOUBLE DECOMPOSITION REACTION ]
രണ്ട് സംയുക്തങ്ങൾ തമ്മിൽ പ്രവർത്തിക്കുമ്പോൾ അയോണുകളെ പരസ്പരം വാച്ചുമാറി പുതിയ രണ്ടു സംയുക്തങ്ങൾ ഉണ്ടാകുന്ന തരം പ്രവർത്തനത്തെ ദ്വിവിഘടന രാസ പ്രവർത്തനം എന്ന് പറയുന്നു
ദ്വിവിഘടന രാസപ്രവർത്തനങ്ങലെ മൂന്നായി തരം തിരിക്കാം
[1]അവക്ഷിപ്ത രൂപീകരണ രാസ പ്രവർത്തനങ്ങൾ
ലായനിയിൽ നിന്നും വേർതിരിച്ചേക്കാനാകുന്ന അലേയാ[INSOLUBLE]സംയുക്തങ്ങളാണ് അവക്ഷിപ്തങ്ങൾ
ഉദാഹരണം :
MgCl2+H2SO4=MgSO4↓+2HCl
MgCl2=മഗ്നീഷ്യം ക്ലോറൈഡ്
H2SO4=സൽഫ്യൂറിക്കാസിഡ്
MgSO4=മഗ്നീഷ്യം സൾഫേറ്റ്
2HCl=ഹൈഡ്രോജെൻ ക്ളോറൈഡ്
[2]വാതക രൂപീകരണ രാസപ്രവർത്തനങ്ങൾ
ഉദാഹരണം :
CaCO3+2HCl=CaCl2+H2O+CO2↑
CaCO3=കാൽസ്യം കാർബണേറ്റ്
2HCl=ഹൈഡ്രോജെൻ ക്ളോറൈഡ്
CaCl2=കാൽസ്യം ക്ളോറൈഡ്
H2O =ജലം
CO2=കാർബൺഡൈ ഓക്‌സൈഡ്
[3].ഉൽപ്പന്നങ്ങളിൽ ,ഒന്നെങ്കിലും അയോണുകളായി വേർതിരിക്കപ്പെടാത്ത സംയുക്തം ഉണ്ടാകുന്ന പ്രവർത്തനങ്ങൾ .
ഒരു ആസിഡും ലോഹ ഹൈഡ്രോക്ളോറിക് ബേസും തമ്മിൽ പ്രവർത്തിച്ചു ജലവും ലാവണവും ലഭിക്കുന്ന നിർവീരീകരണ രാസ പ്രവർത്തനങ്ങൾ ഇവക്കു ഉദാഹരണമാണ്
ഉദാഹരണം :
HCl+NaOH=NaCl+ H2O
HCl=ഹൈഡ്രോ ക്ളോറിക് ആസിഡ്
NaOH=സോഡിയം ഹൈഡ്രോക്‌സൈഡ്
NaCl=സോഡിയം ക്ളോറൈഡ്
H2O =ജലം