Challenger App

No.1 PSC Learning App

1M+ Downloads
സി.പി. രാമസ്വാമി അയ്യരുടെ അധ്യക്ഷതയിൽ രണ്ടാം മലബാർ കോൺഗ്രസ് സമ്മേളനം നടന്ന വർഷം:

A1921

B1919

C1917

D1914

Answer:

C. 1917

Read Explanation:

മലബാർ ജില്ലാ കോൺഗ്രസ്

  • മലബാറിലെ ജനങ്ങളുടെ പ്രശ്‌നങ്ങളും പരാതികളും ഉന്നയിക്കുന്നതിന് മലബാറിൽ 1916 തൊട്ട് കോൺഗ്രസ് വാർഷിക രാഷ്ട്രീയസമ്മേളങ്ങൾ സംഘടിപ്പിച്ചുതുടങ്ങി.
  • 1916ൽ പാലക്കാട് വെച്ച് ആനി ബസന്റിന്റെ നേതൃത്വത്തിൽ മലബാർ ജില്ലാ കോൺഗ്രസിന്റെ പ്രഥമ സമ്മേളനം നടന്നു.

രണ്ടാം സമ്മേളനം

  • നടന്ന വർഷം - 1917
  • രണ്ടാം സമ്മേളനത്തിന്റെ അധ്യക്ഷൻ - സി.പി.രാമസ്വാമി അയ്യർ
  • രണ്ടാം സമ്മേളനം നടന്ന സ്ഥലം - കോഴിക്കോട്

മൂന്നാം സമ്മേളനം

  • നടന്ന വർഷം - 1918
  • മൂന്നാം സമ്മേളനത്തിന്റെ അധ്യക്ഷൻ - ആസിം അലിഖാൻ 
  • നടന്ന സ്ഥലം - തലശ്ശേരി

നാലാം സമ്മേളനം

  • നടന്ന വർഷം - 1919
  • നാലാം സമ്മേളനത്തിന്റെ അധ്യക്ഷൻ - കെ.പി.രാമൻ മേനോൻ
  • നടന്ന സ്ഥലം - വടകര

അഞ്ചാം സമ്മേളനം

  • മലബാർ ജില്ലാ കോൺഗ്രസിന്റെ അവസാന സമ്മേളനം
  • നടന്ന വർഷം -  1920
  • അധ്യക്ഷൻ - കസ്തൂരിരംഗ അയ്യങ്കാർ
  • നടന്ന സ്ഥലം - മഞ്ചേരി

  • 1920 ഏപ്രിൽ 28 -ന് നടന്ന അഞ്ചാമത് മലബാർ ജില്ലാ രാഷ്ട്രീയ സമ്മേളനത്തിൽ മിതവും തീവ്രവുമായ ഘടകങ്ങൾ കാരണം സംഘടനയുടെ പിളർപ്പിന് സാക്ഷ്യം വഹിച്ചു.
  • മഞ്ചേരിയിൽ നടന്ന അഞ്ചാം രാഷ്ട്രീയ സമ്മേളനത്തിൽ ചർച്ച ചെയ്‌ത വിഷയങ്ങൾ - ഭരണപരിഷ്കാരം, കുടിയാൻ പ്രശ്‌നം, ഖിലാഫത്ത് 
  • അഞ്ചാം മലബാർ ജില്ലാ കോൺഗ്രസിന്റെ സമ്മേളനവേദിയിൽ നിന്നും ഇറങ്ങിപ്പോയത് - ആനിബസന്റും അനുയായികളും
  • കേരളത്തിലെ സൂററ്റ്‌ എന്നറിയപ്പെടുന്നത് - മഞ്ചേരിയിൽ നടന്ന അഞ്ചാം മലബാർ ജില്ലാ കോൺഗ്രസ് സമ്മേളനം.

Related Questions:

കൊച്ചി തുറമുഖത്തിൻ്റെ ശില്‍പ്പി ആര്?
മഹാത്മാഗാന്ധി സർവ്വകലാശാലയുടെ ആസ്ഥാനം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?

വക്കം അബ്ദുൽ ഖാദറുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക.

  1. 'ജി യും ഭാഷാകവികളും' എന്ന ഗ്രന്ഥത്തിൻ്റെ കർത്താവാണ്
  2. "മാപ്പിള റിവ്യൂ" വിൻ്റെ പ്രതാധിപർ ആയിരുന്നു.
  3. നവയുഗ സംസ്കാര സമിതി രൂപീകരിച്ചു
  4. സ്വദേശാഭിമാനി എന്ന നാടകം രചിച്ചിട്ടുണ്ട്
    Who started "Shivayogivilasam" magazine?
    മഹാത്മാഗാന്ധി സർവകലാശാലയുടെ നിലവിലെ വൈസ് ചാൻസിലർ ആരാണ്?