തിരുമിറ്റക്കോട് ബാലകൃഷ്‌ണൻ ഏതു നോവലിലെ കഥാപാത്രമാണ്?
Aതപോമയിയുടെ അച്ഛൻ
Bപട്ടുനൂൽപ്പുഴു
Cമാതംഗലീല
Dമരണവംശം
Answer:
C. മാതംഗലീല
Read Explanation:
മാതംഗലീല
പ്രശസ്ത എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനത്തിന്റെ 'മാതംഗലീല' എന്ന നോവലിലെ പ്രധാന കഥാപാത്രമാണ് തിരുമിറ്റക്കോട് ബാലകൃഷ്ണൻ.
'തിരുമിറ്റക്കോട് ബാലകൃഷ്ണൻ ചരിഞ്ഞു' എന്ന അസാധാരണമായ വരിയിലൂടെയാണ് ഈ നോവൽ ആരംഭിക്കുന്നത്.
രതിയും രാഷ്ട്രീയവും ഒടിവിദ്യയുമെല്ലാം മനോഹരമായി സമന്വയിപ്പിച്ച് അദ്ദേഹം എഴുതിയ ആദ്യ നോവൽ കൂടിയാണിത്.
എഴുപതുകളിലെ കേരളീയ സാമൂഹ്യരാഷ്ട്രീയ ചുറ്റുപാടുകളിലൂടെയാണ് കഥയുടെ സഞ്ചാരം. ഇരുട്ടു നിറഞ്ഞ കാലത്തിലൂടെയുള്ള ഓർമകളുടെയും മൂർച്ചയുള്ള ചിന്തകളുടെയും അടയാളപ്പെടുത്തലുകളാണ് മാതംഗലീല.
തിരുമിറ്റക്കോട് ബാലകൃഷ്ണനെ കൂടാതെ തെച്ചോരൻ, പാങ്ങോട് മാധവൻ നായർ, പാർവതി, ചിത്തിര സെൽവി താഴമ്പൂ, കണ്ണദാസൻ, കടമ്പൻ എന്ന മയിൽ എന്നിവരാണ് ഈ നോവലിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ.
