പിച്ചിയിൽ പൂക്കൾ വിടർന്നതിനെ കവി ഏതിനോടുപമിച്ചിരിക്കുന്നു ?
താഴെ കൊടുത്തിട്ടുള്ള കവിത വായിച്ച് 116 മുതൽ 120 വരെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക. തമാല നീലച്ഛവി ചേർന്ന വിണ്ണിൽ ക്രമാൽ സ്ഫുരിച്ചിടുമുഡുക്കൾ പോലെ സുമങ്ങളോരോന്നു വിടർന്നു പിച്ചി യമയമാം നൂതന കാന്തിയാർന്നു നിരന്ന സൂനങ്ങൾ വിരിഞ്ഞതൊട്ടു നിരീക്ഷണം ചെയ്തുവെന്റെ ചിത്തം പരന്ന മോദത്തിരയിങ്കൽ മുങ്ങി മറിഞ്ഞു പുത്രാപ്തിയിലമ്മ പോലെ അനന്ത സൗഭാഗ്യ രസം ചൊരിഞ്ഞു മനം മയക്കുന്ന സുമങ്ങളിപ്പോൾ നനച്ചു പാലിച്ചതിനെന്നെ നോക്കി യനാരതം പുഞ്ചിരി തൂകിടുന്നു. അടുത്തു ഞാൻ ചെല്ലുകിലാത്മ തുഷ്ടി തുടുത്തു പൂമൊട്ടുകളാലെ കാട്ടി പടുത്വമോടെൻ ചെടി ശാഖയാട്ടി നടിച്ചിടും നന്ദിയവാച്യമായി.
Aനീലാകാശത്ത് ക്രമത്തിൽ ഉദിക്കുന്ന നക്ഷത്രങ്ങളോട്
Bകവി ആമോദത്തിൽ മുഴുകിയതിനോട്
Cഇവ രണ്ടിനോടും
Dഇവയൊന്നുമല്ല
