Challenger App

No.1 PSC Learning App

1M+ Downloads

രണ്ട് പ്രസ്താവനകൾ ചുവടെ നൽകിയിരിക്കുന്നു.

i. ഔറംഗസേബ് തന്റെ കൊട്ടാരത്തിൽ പാടുന്നത് വിലക്കി.

ii. ഔറംഗസേബിന്റെ ഭരണകാലത്താണ് ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തെക്കുറിച്ച് ഏറ്റവുംകൂടുതൽ പുസ്തകങ്ങൾ എഴുതിയത്.

മുകളിലുള്ള പ്രസ്താവനകൾ പരിഗണിക്കുമ്പോൾ, ഇനിപ്പറയുന്നവയിൽ ഏതാണ് ശരി ?

 

Ai ഉം ii ഉം ശരി

Bi മാത്രമാണ് ശരി

Ci ഉം ii ഉം തെറ്റാണ്

Dii മാത്രമാണ് ശരി

Answer:

A. i ഉം ii ഉം ശരി

Read Explanation:

ഔറംഗസേബ്

  • ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് ബംഗാളിൽ കച്ചവടത്തിന് 1667-ല്‍ അനുമതി നല്‍കിയ മുഗള്‍ ചക്രവര്‍ത്തി
  • ശിവജിയുടെ ഭരണകാലത്ത്‌ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന വ്യക്തി.
  • സാമ്രാജ്യ വിസ്തൃതി ഏറ്റവും കൂടുതലുണ്ടായിരുന്ന മുഗള്‍ ചക്രവര്‍ത്തി.
  • പിതാവിനെ തടവിലാക്കി അധികാരം പിടിച്ചെടുത്ത മുഗൾ ചക്രവർത്തി (1658)
  • ഏറ്റവും നിഷ്ഠൂരനായ മുഗള്‍ ചക്രവര്‍ത്തി എന്നറിയപ്പെട്ടു.
  • 1658-ലെ ധര്‍മട്‌ യുദ്ധത്തിലും സമുഗഡ്‌ യുദ്ധത്തിലും ദാരയെ തോൽപ്പിച്ചു
  • ഒന്‍പതാമത്തെ സിഖ്‌ ഗുരുവായ തേജ്‌ ബഹാദൂറിനെ വധിച്ച മുഗള്‍ ചക്രവര്‍ത്തി.

  • ജീവിക്കുന്ന സന്യാസി (സിന്ദാ പീര്‍) എന്നറിയപ്പെട്ടു.
  • ആലംഗീര്‍ എന്ന്‌ അറിയപ്പെട്ട മുഗള്‍ ചക്രവര്‍ത്തി
  • ഡല്‍ഹിയില്‍ മോട്ടി മസ്ജിദ്‌ നിര്‍മിച്ച മുഗള്‍ ചക്രവര്‍ത്തി
  • ലാഹോറില്‍ ബാദ്ഷാഹി മോസ്ക്‌ നിര്‍മിച്ച മുഗള്‍ ചക്രവര്‍ത്തി
  • അവസാനത്തെ പ്രതാപശാലിയായ മുഗൾ ചക്രവർത്തി
  • മുഗള്‍ രാജസദസ്സില്‍ സംഗീതവും നൃത്തവും നിരോധിച്ചു

Related Questions:

The Mughal Princess Zeb-Un-Nissa wrote her works under the pseudonym of:

മുഗൾ വാസ്തുവിദ്യയെക്കുറിച്ചുള്ള താഴെ പറയുന്ന പ്രസ്‌താവനകളിൽ ഏതാണ് ശരി?

(i)ഫത്തേപൂർ സിക്രിയിൽ കോട്ട സമുച്ചയം സ്ഥാപിച്ചത് ഷാജഹാനാണ്

(ii)ചെങ്കോട്ടയിലേക്കുള്ള ഉയർന്ന കവാടം ബുലന്ദ് ദർവാസ എന്നറിയപ്പെടുന്നു

(iii)ഡൽഹിയിലെ മോത്തി മസ്‌ജിദ് നിർമ്മിച്ചത് ജഹാംഗീർ ആണ്

അക്ബർ ചക്രവർത്തി ഏർപ്പെടുത്തിയ സൈനികവ്യവസ്ഥ ഏത്?
കാശ്മീർ ഇല്ലാത്ത ഇന്ത്യ കണ്ണില്ലാത്ത മനുഷ്യനെ പോലെയാണ് എന്ന് പറഞ്ഞ മുഗൾ ചക്രവർത്തി ആരാണ് ?
ചരിത്രപ്രസിദ്ധമായ പാനിപ്പത്ത് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?