Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്ന വർഷങ്ങളും സംഭവങ്ങളും തമ്മിലുള്ള ബന്ധം മനസ്സിലാക്കി ശരിയായ രീതിയിൽ ക്രമീകരിച്ചിട്ടുള്ള ഉത്തരം കണ്ടെത്തുക :

കാബിനറ്റ് മിഷൻ 1947
ലീഗിന്റെ പാകിസ്ഥാൻ ഡിമാന്റ് 1940
ക്വിറ്റിന്ത്യാ പ്രസ്ഥാനം 1946
മൗണ്ട് ബാറ്റൺ പ്ലാൻ 1942

AA-2, B-4, C-3, D-1

BA-2, B-1, C-3, D-4

CA-3, B-2, C-4, D-1

DA-3, B-2, C-1, D-4

Answer:

C. A-3, B-2, C-4, D-1

Read Explanation:

ക്യാബിനറ്റ് മിഷൻ

  • ക്യാബിനറ്റ് മിഷൻ ഇന്ത്യയിൽ എത്തിയത് 1946 മാർച്ച്‌ 24 ന് ആയിരുന്നു.

  • പെത്വിക് ലോറൻസ് ആയിരുന്നു ക്യാബിനറ്റ് മിഷൻ്റെ അധ്യക്ഷൻ.

  • സ്റ്റാഫോർഡ് ക്രിപ്സ്, എ വി അലക്സാണ്ടർ എന്നിവരായിരുന്നു മറ്റ് അംഗങ്ങൾ.

  • ക്യാബിനറ്റ് മിഷൻ ഇന്ത്യ സന്ദർശിക്കുമ്പോൾ വൈസ്രോയിയായിരുന്നത് വേവൽ പ്രഭു ആയിരുന്നു.

  • ക്യാബിനറ്റ് മിഷൻ റിപ്പോർട്ട്‌ സമർപ്പിച്ചത് 1946 മെയ്‌ 16ന് ആയിരുന്നു.

മുസ്‌ലിം ലീഗ്

  • 1906 ഡിസംബർ 30ന് ധാക്കയില്‍ രൂപീകൃതമായി

  • രൂപീകരണത്തിന് നേതൃത്വം നൽകിയത് - ആഗാഖാൻ

  • ആദ്യ പ്രസിഡന്റ് - ആഗാഖാൻ.

  • പ്രത്യേക രാഷ്ട്രവാദം ഉന്നയിച്ച മുസ്ലീം ലീഗ് സമ്മേളനം - 1930 ലെ അലഹബാദ് സമ്മേളനം

  • പ്രത്യേക മുസ്ലീം രാഷ്ട്രവാദം ആദ്യമായി ഉന്നയിച്ചത് - മുഹമ്മദ് ഇക്ബാൽ

  • 1940-ല്‍ ലാഹോര്‍ സമ്മേളനത്തില്‍ പാകിസ്താന്‍ പ്രമേയം പാസാക്കിയ പാര്‍ട്ടി - മുസ്ലീം ലീഗ്‌

  • ലാഹോര്‍ സമ്മേളനത്തില്‍ ദ്വി രാഷ്ട്രവാദം അവതരിപ്പിച്ച നേതാവ് - മുഹമ്മദലി ജിന്ന

  • 1946 ഒക്ടോബര്‍ 26 ന്‌ ഇടക്കാല സര്‍ക്കാരില്‍ ചേര്‍ന്ന പാര്‍ട്ടി- മുസ്ലീം ലീഗ്‌

  • 1946 ഓഗസ്റ്റ് 16 ന്‌ പ്രത്യക്ഷ സമരദിനം (ഡയറക്ട് ആക്ഷൻ ഡേ) ആചരിക്കാന്‍ ആഹ്വാനം ചെയ്ത പാര്‍ട്ടി - മുസ്ലിം ലീഗ്‌

  • കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തെത്തിയ ഏക പ്രാദേശിക പാര്‍ട്ടി നേതാവായ സി.എച്ച്‌. മുഹമ്മദ്‌ കോയയുടെ പാര്‍ട്ടി - മുസ്ലീം ലീഗ്‌

  • പദവിയിലിരിക്കെ അന്തരിച്ച ആദ്യത്തെ കേരള നിയമസഭാ സ്പീക്കറായ സീതി ഹാജിയുടെ പാർട്ടി - മുസ്ലീം ലീഗ്‌

ക്വിറ്റിന്ത്യാ സമരം:

  • ബ്രിട്ടീഷ് ഭരണത്തിനെതിരായി, ഇന്ത്യയിലുണ്ടായ പ്രധാനപ്പെട്ട ബഹുജന സമരം ആണ്, ക്വിറ്റ് ഇന്ത്യ സമരം.

  • 1942 ഓഗസ്റ്റ് 8ന്, ബോംബെയിൽ നടന്ന അഖിലേന്ത്യ കോൺഗ്രസ് സമ്മേളനത്തിലാണ് ക്വിറ്റ് ഇന്ത്യ സമരം പ്രഖ്യാപിച്ചത്. 

  • എല്ലാ അധികാരങ്ങളും, ഇന്ത്യക്കാർക്ക് കൈമാറി, ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു പോകണമെന്ന്, സമ്മേളനം ആവശ്യപ്പെട്ടു.

മൗണ്ട് ബാറ്റൻ പദ്ധതി

  • ബ്രിട്ടീഷ് ഇന്ത്യയെ ഇന്ത്യൻ യൂണിയനെന്നും പാകിസ്താനെന്നും വിഭജിച്ച പദ്ധതി

  • 'ജൂൺ തേഡ് പ്ലാൻ' എന്നും ഈ പദ്ധതി അറിയപ്പെടുന്നു.

  • ബാൾക്കൻ പ്ലാൻ, ഡിക്കി ബേർഡ് പ്ലാൻ എന്നിങ്ങനെയും അറിയപ്പെടുന്ന പദ്ധതി.

  • 1947 ജൂൺ 3ന് ഈ പദ്ധതി കോൺഗ്രസ് മുസ്ലിം ലീഗ് സംയുക്ത സമ്മേളനത്തിൽ വച്ച് അവതരിപ്പിച്ചു.

  • മൗണ്ട് ബാറ്റൺ പദ്ധതി തയ്യാറാക്കാൻ അദ്ദേഹത്തെ സഹായിച്ചതും പദ്ധതിക്ക് അവസാനരൂപം നൽകിയതും വി.പി. മേനോനായിരുന്നു.

  • മുസ്ലിങ്ങൾക്ക് ഭൂരിപക്ഷമുള്ള പ്രദേശത്ത് അവർ ആഗ്രഹിക്കുകയാണെങ്കിൽ ഒരു പ്രത്യേക രാജ്യം എന്ന വാഗ്ദാനം പദ്ധതിയിൽ ഉണ്ടായിരുന്നു

  • പഞ്ചാബ് , ബംഗാള്‍ എന്നിവയുടെ വിഭജനം,വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി സംസ്ഥാനം പാകിസ്ഥാനില്‍ ചേര്‍ക്കണോ വേണ്ടയോ എന്ന് ഹിതപരിശോധന എന്നിവയും പദ്ധതി മുന്നോട്ട് വച്ചു.

  • മൗണ്ട് ബാറ്റൺ പദ്ധതി പ്രകാരമാണ് ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് 1947 നിലവിൽ വന്നത്.

  • അധികാരകൈമാറ്റത്തിനായി 1947 ഓഗസ്റ്റ് 15 എന്ന തീയതി നിശ്ചയിച്ചതും ഈ പദ്ധതി പ്രകാരമാണ്


Related Questions:

ക്യാബിനറ്റ് മിഷനിൽ അംഗമല്ലാതിരുന്ന വ്യക്തികൾ :

  1. മൗണ്ട് ബാറ്റൻ പ്രഭു
  2. ഇർവ്വിൻ പ്രഭു
  3. എ.വി. അലക്സാണ്ടർ
  4. സ്റ്റാഫോർഡ് ക്രിപ്സ്
    താഴെപ്പറയുന്നവരിൽ ആരാണ് ക്യാബിനറ്റ് മിഷൻ പദ്ധതിയിൽ അംഗമല്ലാത്തത്?
    ക്യാബിനറ്റ് മിഷൻ ഇന്ത്യ സന്ദർശിച്ച വർഷം ?
    Who among the following was not a member of the Cabinet Mission ?
    ഭരണഘടനാ അസംബ്ലി രൂപീകരിച്ചത് ............. ൻ്റെ വ്യവസ്ഥകൾ / നിർദ്ദേശങ്ങൾ അനുസരിച്ചാണ്