ഇല ആഹാരം നിർമിക്കാൻ പാകമാകുന്നത് വരെ മുളച്ചു വരുന്ന സസ്യങ്ങൾക്ക് ആഹാരം ലഭിക്കുന്നത് എവിടെ നിന്നാണ് ?Aബീജ മൂലംBകണ്ഠംCബീജ പത്രംDബീജ ശീർഷംAnswer: C. ബീജ പത്രംRead Explanation:ബീജ പത്രം ഒരു സസ്യത്തിന്റെ വിത്തിലുള്ള ഭ്രൂണത്തിന്റെ നിർണ്ണായകമായ ഭാഗമാണ് ബീജ പത്രം അഥവാ Cotyledon മുളയ്ക്കുന്നസമയത്ത് ബീജപത്രങ്ങൾ ഭ്രൂണത്തിന്റെ ആദ്യ ഇലകൾ ആയി മാറുന്നു. ഇല ആഹാരം നിർമിക്കാൻ പാകമാകുന്നത് വരെ മുളച്ചു വരുന്ന സസ്യങ്ങൾക്ക് ആഹാരം ലഭിക്കുന്നത് ബീജപത്രത്തിൽ നിന്നാണ് ബീജപത്രങ്ങളുടെ എണ്ണമനുസരിച്ച് സസ്യശാസ്ത്രജ്ഞർ സപുഷ്പികളായ സസ്യങ്ങളെ തരംതിരിച്ചിരിക്കുന്നു. ഒരു ബീജപത്രം മാത്രമുള്ള സസ്യങ്ങളെ ഏകബീജപത്രസസ്യങ്ങൾ എന്നും രണ്ടു ബീജപത്രങ്ങളുള്ള സസ്യങ്ങളെ ദ്വിബീജപത്രസസ്യങ്ങളെന്നും തരംതിരിച്ചിട്ടുണ്ട്.