Challenger App

No.1 PSC Learning App

1M+ Downloads
വള്ളത്തോളിൻ്റെ 'എൻ്റെ ഗുരുനാഥൻ എന്ന കവിത താഴെപ്പറയുന്നവയിൽ ഏതു വിഭാഗത്തിൽപ്പെടുന്നു ?

ചുവടെ . കൊടുത്തിട്ടുള്ള ഖണ്ഡിക വായിച്ച് 146 മുതൽ 150 വരെ ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. കേരളത്തിൻ്റെ സാംസ്കാരിക ചരിത്രത്തിൽ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച മഹാകവിയാണ് വള്ളത്തോൾ നാരായണ മേനോൻ. സമ്പന്നമായ കാവ്യജീവിതത്തിനുടമയായ അദ്ദേഹം കേരളീയ പാരമ്പര്യ കലകളുടെ സമുദ്ധാരകൻ എന്ന നിലയ്ക്കും ശ്രദ്ധേയനാണ്. ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യസമരം ഊർജസ്വലമാകുന്ന കാലത്താണ് "സാഹിത്യമഞ്ജരി'യിലെ കവിതകൾ പുറത്തുവന്നത്. അക്കാലത്ത് വള്ളത്തോൾ ദേശാഭിമാനം ഉണർത്തുന്ന ഒട്ടേറെ കവിതകളെഴുതി. കേരളത്തിലെ സ്വാതന്ത്ര്യ സമരത്തിന് ഉജ്ജ്വലമായ ആവേശം പകരാൻ ആ കവിതകൾക്കു കഴിഞ്ഞു. വള്ളത്തോൾ കവിതയിലെ ദേശീയ- ബോധത്തിൻ്റെ അടിവേരുകൾ ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിൽ ആഴ്ന്നിറങ്ങിയിരിക്കുന്നു. മഹത്തായ പാരമ്പര്യമുള്ള തൻ്റെ മാതൃഭൂമി ഒരന്യരാജ്യത്തിന് അടിമയായി സാംസ്കാരിക കഴിയേണ്ടിവന്നത് അദ്ദേഹത്തെ കുറച്ചൊന്നുമല്ല അസ്വസ്ഥ നാക്കിയത്. വള്ളത്തോളിൻ്റെ ദേശാഭിമാനപരമായ കവിതകളെ മൂന്നു വിഭാഗമായി തിരിക്കാം. ഭാരതത്തിൻ്റെ സാംസ്കാരിക പ്രകീർത്തിക്കുന്നവയാണ് പൈതൃകത്തെ ആദ്യത്തേത്. അടുത്തതാവട്ടെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ആദർശങ്ങളെ അഹിംസ, സമത്വ- ബോധം, ഐക്യം, ദീനാനുകമ്പ, സ്വാതന്ത്ര്യം- വാഴ്ത്തുന്നു. മൂന്നാമത്തേത് സ്വാതന്ത്ര്യസമര സേനാനികളെയും രക്തസാക്ഷികളെയും കുറിച്ചുള്ളവയാണ്. ഇതിൽ അവസാനത്തെ വിഭാഗത്തിൽപ്പെടുന്ന കവിതയാണ് "എൻ്റെ ഗുരുനാഥൻ'. ഗാന്ധിജിയെ തൻ്റെ ഗുരുനാഥനായി വള്ളത്തോൾ അംഗീകരിക്കുകയും ആ വ്യക്തിത്വ സവിശേഷതകൾ വിശദീകരിക്കുകയും ചെയ്യുന്നു. ഈ കവിതയെ ഭാവാത്മകമാക്കുന്ന ഘടകങ്ങളാണ് ഗാന്ധിജി- യോടുള്ള കവിയുടെ ആദരവും ആരാധനയും.

Aഭാരതത്തിൻ്റെ സാംസ്കാരിക പൈതൃകത്തെ പ്രകീർത്തിക്കുന്നവ

Bസ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ആദർശങ്ങളെ വാഴ്ത്തുന്നവ

Cസമത്വബോധം, ഐക്യബോധം, ദീനാനുകമ്പ എന്നിവയെ വാഴ്ത്തുന്നവ

Dസ്വാതന്ത്ര്യസമര സേനാനികളെയും രക്തസാക്ഷികളെയും കുറിച്ചുള്ളവ

Answer:

D. സ്വാതന്ത്ര്യസമര സേനാനികളെയും രക്തസാക്ഷികളെയും കുറിച്ചുള്ളവ

Read Explanation:

വള്ളത്തോൾ രാമകൃഷ്ണന്റെ “എൻ്റെ ഗുരുനാഥൻ” എന്ന കവിത “സ്വാതന്ത്ര്യസമര സേനാനികളെയും രക്തസാക്ഷികളെയും കുറിച്ചുള്ളവ” എന്ന വിഭാഗത്തിൽപ്പെടുന്നു.

ഈ കവിതയിൽ, ഗുരുവിന്റെ ആധാരത്തിൽ, ആ ആത്മീയതയും, ദാർശനികതയും, സ്നേഹവും, സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരവുമെല്ലാം പ്രകടമാക്കുന്നു. കവിതയുടെ വഴിയിലൂടെ, ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ നിന്നുള്ള പ്രചോദനവും, ഗുരുവായ വ്യക്തിയുടെ പ്രധാന്യതയും പ്രതിഫലിക്കുന്നു.


Related Questions:

സരസ്വതിയമ്മയുടെ കൃതികളിൽപ്രകടമാകുന്നത് എന്ത് ?
മേൽമുണ്ട് കലാപം നടന്നതെവിടെ ?
പുരുഷനു വേണ്ടി പുരുഷനിൽ നിന്ന് പരമപുരുഷൻ ഉണ്ടാക്കിയ വസ്തു എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്
കുറിഞ്ചി, മുല്ല, മരുതം, നെയ്തൽ എന്നീ ഭൂവിഭാഗങ്ങളെ അറിയപ്പെടുന്നത് ഏത് പേരിലാണ് ?
കെ. സരസ്വതിയമ്മ കഥാരചനയിൽ ഏർപ്പെട്ട കാലത്തിന്റെ സവിശേഷത യായി പറയുന്നത് എന്ത് ?