App Logo

No.1 PSC Learning App

1M+ Downloads
ഇവയിൽ എന്താണ് വർണക്കാഴ്ച്‌ച സാധ്യമാക്കുന്നത്?

Aകണ്ണുകളിലെ റോഡ് കോശങ്ങളുടെ പ്രവർത്തനം

Bകണ്ണുകളിലെ കോൺ കോശങ്ങളുടെ പ്രവർത്തനം

Cകണ്ണുകളിലെ റോഡ് കോശങ്ങളുടെയും കോൺ കോശങ്ങളുടെയും സംയുക്തമായ പ്രവർത്തനം

Dഇവയൊന്നുമല്ല

Answer:

B. കണ്ണുകളിലെ കോൺ കോശങ്ങളുടെ പ്രവർത്തനം

Read Explanation:

  • കോൺകോശങ്ങളിൽ അടങ്ങിയിരിക്കുന്നത് ഫോട്ടോപ്സിൻ (Photopsin) എന്ന കാഴ്‌ചാവർണകമാണ്.
  • ഇതിനെ അയഡോസ്പിൻ (Iodopsin) എന്നും വിളിക്കാറുണ്ട്.
  • ഇതും ഓപ്സിൻ, റെറ്റിനാൽ എന്നീ ഘടകങ്ങൾ ചേർന്നാണ് ഉണ്ടായിരിക്കുന്നത്.
  • പ്രകാശത്തിലെ ചുവപ്പ്, പച്ച, നീല എന്നീ വർണങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്ന മൂന്നു തരം കോൺകോശങ്ങൾ നമ്മുടെ കണ്ണിലുണ്ട്.
  • ഓപ്സിൻ തന്മാത്രയിലെ അമിനോ ആസിഡുകൾ വ്യത്യസ്‌തമായതാണ് ഈ വൈവിധ്യത്തിന് കാരണം.
  • കോൺകോശങ്ങളുടെ പ്രവർത്തനമാണ് നമുക്ക് വർണക്കാഴ്ച്‌ച സാധ്യമാക്കുന്നത്.

Related Questions:

കാഴ്ച ശക്തി പരിശോധിക്കാൻ ഉപയോഗിക്കുന്ന 'സ്നെല്ലൻ ചാർട്ട് ' വികസിപ്പിച്ചത് ?
കൺഭിത്തിയിലെ നീലനിറത്തിലുള്ള മധ്യ പാളി?

കോൺകോശങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. കോൺകോശങ്ങളുടെ പ്രവർത്തനമാണ് വർണക്കാഴ്ച്‌ച സാധ്യമാക്കുന്നത്.
  2. കോൺകോശങ്ങളിൽ അടങ്ങിയിരിക്കുന്നത് ഫോട്ടോപ്സിൻ (Photopsin) എന്ന കാഴ്‌ചാവർണകമാണ്.
  3. ഫോട്ടോപ്സിനിനെ അയഡോസ്പിൻ (Iodopsin) എന്നും വിളിക്കാറുണ്ട്.
    കോർണിയയുടെ പിൻഭാഗത്തായി കാണുന്ന രക്തപടലത്തിന്റെ ഭാഗം?
    എന്തിന്റെ സങ്കോചവും വിശ്രമാവസ്ഥപ്രാപിക്കലുമാണ് കണ്ണിലെ ലെൻസിൻറെ വക്രത ക്രമീകരിക്കുന്നത് ?