Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

2019-ലെ ഉപഭോക്ത്യ സംരക്ഷണ നിയമത്തിൽ പട്ടികപ്പെടുത്തിയിരിക്കുന്ന ഉപഭോക്ത്യ അവകാശങ്ങൾ ഏതൊക്കെയാണ് ?

  1. സുരക്ഷിതത്വത്തിനുള്ള അവകാശം
  2. വിവരങ്ങൾ അറിയാനുള്ള അവകാശം
  3. തിരഞ്ഞെടുക്കാനുള്ള അവകാശം
  4. കേൾക്കാനുള്ള അവകാശം
  5. പരിഹാരം തേടാനുള്ള അവകാശം
  6. ഉപഭോക്ത്യ അവബോധത്തിനുള്ള അവകാശം

    Aആറ് മാത്രം

    Bഇവയെല്ലാം

    Cമൂന്നും നാലും

    Dരണ്ടും നാലും

    Answer:

    B. ഇവയെല്ലാം

    Read Explanation:

    ഉപഭോക്തൃ അവകാശങ്ങൾ :

    1. സുരക്ഷിതത്വത്തിനുള്ള അവകാശം (Right to Safety): ജീവനും സ്വത്തിനും ഹാനികരമായ ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കുമെതിരെയുള്ള സംരക്ഷണം.

    2. വിവരങ്ങൾ അറിയാനുള്ള അവകാശം (Right to be Informed): ഉൽപ്പന്നത്തിന്റെ ഗുണമേന്മ, അളവ്, ശുദ്ധി, വില എന്നിവയെക്കുറിച്ച് കൃത്യമായി അറിയാനുള്ള അവകാശം.

    3. തിരഞ്ഞെടുക്കാനുള്ള അവകാശം (Right to Choose): വിവിധ ഉൽപ്പന്നങ്ങളിൽ നിന്ന് ഇഷ്ടപ്പെട്ടവ മത്സരാധിഷ്ഠിതമായ വിലയിൽ തിരഞ്ഞെടുക്കാനുള്ള സൗകര്യം.

    4. കേൾക്കാനുള്ള അവകാശം (Right to be Heard): ഉപഭോക്താക്കളുടെ പരാതികൾ ഉചിതമായ വേദികളിൽ പരിഗണിക്കപ്പെടുന്നു എന്ന് ഉറപ്പാക്കൽ.

    5. പരിഹാരം തേടാനുള്ള അവകാശം (Right to Seek Redressal): അന്യായമായ വ്യാപാര രീതികൾക്കും ചൂഷണങ്ങൾക്കുമെതിരെ പരിഹാരം ലഭിക്കാനുള്ള അവകാശം.

    6. ഉപഭോക്തൃ അവബോധത്തിനുള്ള അവകാശം (Right to Consumer Awareness): വിവരമുള്ള ഒരു ഉപഭോക്താവായിരിക്കാൻ ആവശ്യമായ അറിവും നൈപുണ്യവും നേടാനുള്ള അവകാശം.

    • പഴയ 1986-ലെ നിയമത്തിന് പകരമായാണ് കൂടുതൽ ശക്തമായ വ്യവസ്ഥകളോടെ 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്നത്. ഇ-കൊമേഴ്‌സ് ഇടപാടുകളും ഈ പുതിയ നിയമത്തിന്റെ പരിധിയിൽ വരുന്നു.


    Related Questions:

    സംസ്ഥാന ഉപഭോകൃത സംരക്ഷണ സമിതി വർഷത്തിൽ എത്ര തവണ യോഗം ചേരണം?
    ഉപഭോക്ത്യ സംരക്ഷണ നിയമം 2019 പ്രകാരം ഏത് ഉപഭോക്ത്യ അവകാശം ഉറപ്പുനൽകുന്നില്ല?
    ഉപഭോക്തൃ സംരക്ഷണ നിയമം, 2019 ഇനിപ്പറയുന്നവയിൽ ഏതിനെ മാറ്റി സ്ഥാപിച്ചു ?

    ഉപഭോക്തൃ സംരക്ഷണ നിയമം, 2019 പ്രകാരം ആർക്കു 'പരാതിക്കാരൻ' ആകാം ?

    1. ഒരു ഉപഭോക്താവോ അല്ലെങ്കിൽ ഏതെങ്കിലും രജിസ്റ്റർ ചെയ്ത സന്നദ്ധ ഉപഭോക്തൃ അസോസിയേഷനോ
    2. കേന്ദ്ര ഗവണ്മെന്റോ ഏതെങ്കിലും സംസ്ഥാന ഗവണ്മെന്റോ
      ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ നിലവിലെ അദ്ധ്യക്ഷൻ.