App Logo

No.1 PSC Learning App

1M+ Downloads

ഫെഡറലിസത്തിന്റെ സവിശേഷതകൾ ഏതെല്ലാം ?

1. രണ്ട് തരത്തിലുള്ള ഗവൺമെന്റുകളെ ഉൾക്കൊള്ളുന്ന രാഷ്ട്രീയ സംവിധാനമാണ് ഫെഡറലിസം

2. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിന്  ഒരു സ്വതന്ത്ര നീതിന്യായ വ്യവസ്ഥ ഉണ്ടായിരിക്കും.

3. ഭരണഘടന ചില വിലക്കുകൾ സ്റ്റേറ്റു ഗവൺമെന്റുകൾക്കും കേന്ദ്രഗവൺമെന്റിനും ഏർപ്പെടുത്തിയിട്ടുണ്ട്.

 

Aഒന്നും രണ്ടും

Bരണ്ടും മൂന്നും

Cഒന്നും മൂന്നും

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ഒരു രാജ്യത്തെ വിവിധ തലങ്ങളിലുള്ള ഭരണകൂടങ്ങൾ തമ്മിൽ അധികാരം പങ്കിടുന്നതിനെ വിശേഷിപ്പിക്കുന്ന സംജ്ഞയാണ് അധികാരവിഭജനം (ഫെഡറലിസം). ഫെഡറൽ ഗവൺമെന്റ് രൂപവത്കരിക്കപ്പെടുന്നതിന്റെ പ്രധാന ലക്ഷ്യങ്ങളിൽപെട്ടതാണ്, കേന്ദ്രഗവൺമെന്റും സ്റ്റേറ്റ്ഗവൺമെന്റുകളും തമ്മിലുള്ള അധികാര വിഭജനം. രാഷ്ട്രം ഒന്ന്, ഗവൺമെന്റുകൾ ധാരാളം എന്ന ആശയത്തിൽ അധിഷ്ഠിതമാണ് ഫെഡറലിസം.


Related Questions:

ശരിയായ ക്രമത്തിൽ എഴുതുക 1) പരമാധികാര 2) ജനാധിപത്യ 3) മതേതര 4) സ്ഥിതിസമത്വ 5) റിപ്പബ്ലിക്

ഇന്ത്യൻ സിവിൽ സർവീസിന്റെ ഭാഗമായ അഖിലേന്ത്യ സർവീസുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതൊക്കെ ? 

  1. ദേശീയ തലത്തിൽ തിരഞ്ഞെടുക്കുന്നു.
  2. കേന്ദ്ര സർവീസിലോ സംസ്ഥാന സർവീസിലോ നിയമിക്കപ്പെടുന്നു.
  3. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഒരു അഖിലേന്ത്യ സർവീസ് ആണ്.
  4. കേന്ദ്ര ഗവൺമെന്റിന് മാത്രം അധികാരമുള്ള ഭരണ വകുപ്പുകളിൽ നിയമിക്കപ്പെടുന്നു.
താഴെ പറയുന്നവയിൽ ഏതാണ് ഇൻപുട് ഉപകരണം?

ചേരുംപടി ചേർക്കുക 

പദ്ധതി  വര്‍ഷം 

1. RLEGP 

A) 2015

2. NREGP

B) 1983

3. SSY

C) 2006

4. JRY

D) 1989
   
കേരളത്തിൽ ഇതുവരെ നിലവിൽ വന്ന ഭരണപരിഷ്കാര കമ്മീഷന്റെ എണ്ണം ?