Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ യശ്പാൽ കമ്മിറ്റി റിപോർട്ടിന്റെ പ്രധാന ശുപാർഷകൾ ഏതെല്ലാമാണ് ?

  1. പാഠ്യപദ്ധതി രൂപപ്പെടുത്തുന്നതിലും പാഠപുസ്തകം തയ്യാറാക്കുന്നതിലും അധ്യാപകരുടെ കൂടുതൽ പങ്കാളിത്തം.
  2. പ്രീ-സ്കൂളിൽ പ്രവേശനത്തിനുള്ള ടെസ്റ്റോ അഭിമുഖമോ നടത്താൻ പാടില്ല.
  3. സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുക
  4. അധ്യാപക-വിദ്യാർത്ഥി അനുപാതം 1:40 ആയിരിക്കണം
  5. ത്രിഭാഷ പദ്ധതി നടപ്പിലാക്കുക

    Ai, ii, iii എന്നിവ

    Bii, iii എന്നിവ

    Cii മാത്രം

    Dഎല്ലാം

    Answer:

    A. i, ii, iii എന്നിവ

    Read Explanation:

    യശ്പാൽ കമ്മിറ്റി

    • 1993-ലാണ്  ഡോ. യശ്പാൽ കമ്മിറ്റി രൂപീകൃതമായത്
    • ഈ കമ്മിറ്റി 'Learning without burden' എന്ന ആശയമാണ് റിപ്പോർട്ടായി സമർപ്പിച്ചത് 
    • പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം എല്ലാ തലങ്ങളിലുമുള്ള സ്കൂൾ വിദ്യാർത്ഥികളുടെ സമ്മർദ്ദം  കുറയ്ക്കുന്നതിനുള്ള  മാർഗങ്ങളും ഉപദേശിക്കുക എന്നതായിരുന്നു സമിതിയുടെ പ്രധാന ലക്ഷ്യം.

    യശ്പാൽ കമ്മിറ്റി റിപ്പോർട്ടിന്റെ ശുപാർശകൾ:

    • സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുക
    • പാഠ്യപദ്ധതി രൂപപ്പെടുത്തുന്നതിലും പാഠപുസ്തകം തയ്യാറാക്കുന്നതിലും അധ്യാപകരുടെ കൂടുതൽ പങ്കാളിത്തം.
    • പ്രീ-സ്കൂളിൽ പ്രവേശനത്തിനുള്ള ടെസ്റ്റോ അഭിമുഖമോ നടത്താൻ പാടില്ല.
    • പ്രൈമറി സ്റ്റേജിൽ ഗൃഹപാഠവും പ്രോജക്ട് വർക്കുകളും പാടില്ല.
    • ഓഡിയോ-വീഡിയോ മെറ്റീരിയലിന്റെ വിപുലമായ ഉപയോഗവും അധ്യാപക-വിദ്യാർത്ഥി അനുപാതം 1:30 നിർബന്ധമാക്കുന്നു.

    Related Questions:

    യൂണിവേഴ്സിറ്റി ഗ്രാൻഡ്‌സ് കമ്മീഷൻ്റെ ആസ്ഥാനം എവിടെയാണ് ?
    വിദേശത്തെ ഇന്ത്യയുടെ ആദ്യ ഐഐടി സ്ഥാപിക്കുന്നത് എവിടെയാണ് ?
    ഏത് സംസ്ഥാനത്തെ സ്ഥാപനത്തിനാണ് ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോം തയ്യാറാക്കിയതിന് "ഡിജിറ്റൽ ടെക്നോളജി സഭ 2022" ദേശീയ അവാർഡ് ലഭിച്ചത് ?

    ലക്ഷ്മണ സ്വാമി മുതലിയാർ കമ്മീഷന്റെ പ്രധാന ചുമതലകളിൽ ഉൾപ്പെടുന്നത് ഏതെല്ലാം?

    1. ത്രിഭാഷ പദ്ധതി നടപ്പിലാക്കുക.
    2. വിവിധോദ്ദേശ്യ സ്കൂളുകൾ സ്ഥാപിക്കുക.
    3. അദ്ധ്യാപക പരിശീലന സമിതി രൂപീകരിക്കുക.
      ജവഹർലാൽനെഹ്റു സെൻറർ ഫോർ അഡ്വാൻസ്ഡ് സയൻറിഫിക് റിസർച്ച് എന്ന സ്ഥാപനം സ്ഥിതി ചെയ്യുന്നതെവിടെ?