അന്തരീക്ഷ വ്യതിയാനങ്ങൾക്കനുസരിച്ചു രൂപപ്പെടുന്ന സവിശേഷ കാറ്റുകൾ അറിയപ്പെടുന്നത് ?
Aകാലികവാതങ്ങൾ
Bപൂർവവാതങ്ങൾ
Cസ്ഥിരവാതങ്ങൾ
Dപടിഞ്ഞാറൻ കാറ്റുകൾ
Answer:
D. പടിഞ്ഞാറൻ കാറ്റുകൾ
Read Explanation:
അന്തരീക്ഷ വ്യതിയാനങ്ങൾക്കനുസരിച്ചു രൂപപ്പെടുന്ന സവിശേഷ സ്വഭാവമുള്ള കാറ്റുകളാണ് അസ്ഥിരവാതങ്ങൾ (Variable Winds).
ഇവ പ്രധാനമായും രണ്ടു തരത്തിലുണ്ട്. ചക്രവാതവും(Cyclone) പ്രതിചക്രവാതവും(Anti-Cyclone).
അന്തരീക്ഷത്തിൽ ഒരുഭാഗത്തു കുറഞ്ഞ മർദ്ദവും ചുറ്റുമുള്ള ഭാഗത്തു ഉയർന്ന മർദ്ദവും അനുഭവപ്പെടുമ്പോൾ ചുറ്റിൽ നിന്നും മർദ്ദം കുറഞ്ഞ ഭാഗത്തേക്ക് വീശുന്ന ശക്തമായ കാറ്റുകളാണ് ചക്രവാതങ്ങൾ.
കേന്ദ്രഭാഗത്തു ഉയർന്ന മർദ്ദവും ചുറ്റുമുള്ള ഭാഗത്തു കുറഞ്ഞ മർദ്ദവും അനുഭവപ്പെടുമ്പോൾ കേന്ദ്രഭാഗത്തുനിന്നു ചുറ്റുമുള്ള ഭാഗത്തേക്ക് വീശുന്ന കാറ്റുകളാണ് പ്രതിചക്രവാതങ്ങൾ.