Challenger App

No.1 PSC Learning App

1M+ Downloads
വൈകാരിക ബുദ്ധി കൂടുതലുള്ള ഒരു വ്യക്തിയിൽ നിന്ന് പ്രതീക്ഷിക്കാവുന്നത് ?

Aപ്രതിപക്ഷ ബഹുമാനം

Bസർഗാത്മക രചനകൾ

Cഗണിതത്തിൽ സാമർത്ഥ്യം

Dപ്രകൃതി സ്നേഹം

Answer:

A. പ്രതിപക്ഷ ബഹുമാനം

Read Explanation:

വൈകാരിക ബുദ്ധി (EMOTIONAL INTELLIGENCE)

  • വൈകാരിക അവസ്ഥകളെ ബുദ്ധിപരമായി നിയന്ത്രിക്കുന്നതിനുള്ള കഴിവ് - വൈകാരിക ബുദ്ധി
  • "ദേഷ്യപ്പെടാൻ ആർക്കും കഴിയും അതെളുപ്പമാണ്. പക്ഷെ ശെരിയായ വ്യക്തിയോട്, ശെരിയായ അളവിൽ, ശെരിയായ സമയത്ത്, ശെരിയായ കാര്യത്തിന്, ശെരിയായ രീതിയിൽ ദേഷ്യപ്പെടുക എന്നത് അത്ര എളുപ്പമല്ല"
  • ഹൊവാർഡ് ഗാർഡ്നറുടെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി വൈകാരിക ബുദ്ധി എന്ന ആശയം  മുന്നോട്ടുവെച്ചത് - പീറ്റർ സലോവേ, ജോൺ മേയർ 
  • ഡാനിയേൽ ഗോൾമാൻ   "EMOTIONAL INTELLIGENCE" എന്ന പുസ്തകം പ്രസിദ്ധീകരിച്ചതോടെയാണ് വൈകാരിക ബുദ്ധി എന്ന ആശയത്തിന് വിപുലമായ പ്രചാരവും സ്വീകാര്യതയും ലഭിച്ചത്. 

 

വൈകാരിക ബുദ്ധിയുടെ 5 തലങ്ങൾ

  1. നമ്മുടെ വികാരങ്ങളെ തിരിച്ചറിയുക (Knowing our emotions)
  2. വികാരങ്ങളെ നിയന്ത്രിക്കുക (Managing Our Emotions)
  3. സ്വയം പ്രചോദിതരാവുക (Motivating ourselves)
  4. മറ്റുള്ളവരുടെ വികാരങ്ങളെ അറിയുകയും സ്വാധീനിക്കുകയും ചെയ്യുക (Recognising the emotions of others)
  5. ബന്ധങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവ് (Dealing Relations effectively)

 


Related Questions:

ഹവാർഡ് ഗാർഡ്നർ തൻറെ ബഹുമുഖ ബുദ്ധികളോട് കൂട്ടിച്ചേർക്കുകയും പിൽക്കാലത്ത് പിൻവലിക്കുകയും ചെയ്ത ബുദ്ധി ഏതാണ് ?

Howard Gardner's theory of multiple intelligences, is the ability to understand and interact effectively with others. It encompasses:

  1. interpersonal intelligence
  2. spatial intelligence
  3. mathematical intelligence
  4. intra personal intelligence
    വാക്കുകൾ വാചികവും ലിഖിതവും ആയ രീതിയിൽ യുക്തിസഹവും കാര്യക്ഷമമായും ഉപയോഗിക്കാനുള്ള പഠിതാവിന്റെ ബുദ്ധിയെ ഗാർഡ്നർ വിശേഷിപ്പിച്ചത്?
    ബുദ്ധിശക്തിയിൽ എത്ര ഘടകങ്ങൾ അന്തർഭവിച്ചിരിക്കുന്നു എന്നാണ് സ്പിയർമാൻ അഭിപ്രായപ്പെട്ടത് ?
    ശ്രവണ ശേഷി ഇല്ലാത്തവർ, ഭാഷ വൈകല്യം മൂലമോ സാംസ്കാരിക ഭിന്നത മൂലമോ ഉണ്ടാകുന്ന പോരായ്മകൾ അനുഭവിക്കുന്ന വ്യക്തികൾ എന്നിവരുടെ ബുദ്ധി നിർണയിക്കാൻ ഉപയോഗിക്കുന്ന ശോധകം ?