Challenger App

No.1 PSC Learning App

1M+ Downloads
വോൾട്ടേജ് കൂടുന്നതനുസരിച്ച് കറന്റിൽ എന്തു മാറ്റമുണ്ടാകുന്നു ?

Aകുറയുന്നു

Bകൂടുന്നു

Cകൂടിയിട്ട് കുറയുന്നു

Dകുറഞ്ഞിട്ട് കൂടുന്നു

Answer:

B. കൂടുന്നു

Read Explanation:

ഓം നിയമം:

       താപനില സ്ഥിരമായി ഇരുന്നാൽ ഒരു ചാലകത്തിലൂടെയുള്ള കറന്റ് അതിന്റെ രണ്ടഗ്രങ്ങൾക്കിടയിലുള്ള പൊട്ടൻഷ്യൽ വ്യത്യാസത്തിന് നേർ അനുപാതത്തിൽ ആയിരിക്കും. ഈ നിയമം ആണ് ഓം നിയമം. 

V α I

  • V = ഒരു സ്ഥിരസംഖ്യ × 1
  • V/I = ഒരു സ്ഥിരസംഖ്യ
  • ഈ സ്ഥിരസംഖ്യയാണ് ചാലകത്തിന്റെ പ്രതിരോധം.
  • ഇത് R എന്ന അക്ഷരം കൊണ്ട് സൂചിപ്പിക്കുന്നു.

R = V/I

V = IR


Related Questions:

ഒന്നിലധികം സെല്ലുകൾ ശ്രേണി രീതിയിൽ ബന്ധിപ്പിച്ചാൽ താഴെ കൊടുത്ത പ്രസ്താവനകളിൽ നിന്നും ശരിയായത് തെരഞ്ഞെടുക്കുക :

(1) ഓരോ സെല്ലിലൂടെയും കടന്നു പോകുന്ന കറൻറ്റ് തുല്യമാണ്

(ii) ആകെ ഇ.എം.എഫ്. സർക്കീട്ടിലെ സെല്ലുകളുടെ ഇ.എം.എഫ് ൻ്റെ  തുകയ്ക്ക് തുല്യമായിരിക്കും

(iii) സർക്കീട്ടിൽ ബാറ്ററി ഉളവാക്കുന്ന ആന്തരപ്രതിരോധം കുറയുന്നു

പ്രതിരോധത്തിന്റെ യൂണിറ്റിന് 'ഓം' എന്ന പേരു നൽകിയത് ഏത് ഭൗതികശാസ്ത്രജ്ഞന്റെ പേരിലാണ് ?
വൈദ്യുത ചാർജുകളുടെ ഒഴുക്കാണ് --- ?

ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതെല്ലാം തെറ്റാണ് ?

  1. കറന്റ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ആണ് അമ്മീറ്റർ.
  2. കറന്റ് അളക്കുന്ന യൂണിറ്റ് ആമ്പിയർ
  3. കറന്റ് അളക്കുന്ന മറ്റൊരു യൂണിറ്റ് വാട്ട്
ഒരു സെല്ലിന്റെ emf അളക്കുന്ന യൂണിറ്റ് എന്താണ് ?