Challenger App

No.1 PSC Learning App

1M+ Downloads
കേരള പോലീസ് ആക്ട് സെക്ഷൻ 21ൽ എന്തിനെ കുറിച്ച് പരാമർശിക്കുന്നു?

Aസർക്കാർ ഉത്തരവിലൂടെ പോലീസ് സേനയിൽ പ്രത്യേക യൂണിറ്റുകളും ,വിംഗുകൾ , സ്ക്വാഡുകളും രൂപീകരിക്കാം.

Bപോലീസ് സേനയുടെ പൊതുഘടന

Cസ്വകാര്യസ്ഥലങ്ങളിൽ പോലീസിനുള്ള പ്രവേശനത്തെക്കുറിച്ച്.

Dപോലീസ് ചുമതലകളിൽ ഇടപെടുന്നതിനുള്ള ശിക്ഷയെപ്പറ്റി

Answer:

A. സർക്കാർ ഉത്തരവിലൂടെ പോലീസ് സേനയിൽ പ്രത്യേക യൂണിറ്റുകളും ,വിംഗുകൾ , സ്ക്വാഡുകളും രൂപീകരിക്കാം.

Read Explanation:

  • പോലീസ് സേനയുടെ പൊതുഘടന - സെക്ഷൻ 14.

  • സ്വകാര്യസ്ഥലങ്ങളിൽ പോലീസിനുള്ള പ്രവേശനത്തെക്കുറിച്ച് - സെക്ഷൻ 37

  • പോലീസ് ചുമതലകളിൽ ഇടപെടുന്നതിനുള്ള ശിക്ഷയെപ്പറ്റി - സെക്ഷൻ 117


Related Questions:

താഴെ പറയുന്നവയിൽ കേരളാ പോലീസ് ആക്ട് സെക്ഷൻ 120 പ്രകാരം ശിക്ഷകൾ ലഭിക്കുന്ന കുറ്റങ്ങൾ ഏതെല്ലാം ?

  1. ഏതൊരാളും ഒരു പൊതുസ്ഥലത്ത് പൊതുജനങ്ങൾക്ക് അസഹ്യതയോ അസൗകര്യമോ ഉണ്ടാക്കിക്കൊണ്ട് ഫർണിച്ചർ സാധനങ്ങളോ വാഹനമോ വൃത്തിയാക്കുകയോ ഏതെങ്കിലും മൃഗത്തെ കശാപ്പ് ചെയ്യുകയോ ശവം വൃത്തിയാക്കുകയോ ഏതെങ്കിലും മൃഗത്തെ പരിപാലിക്കുകയോ ചെയ്യുക
  2. പൊതുജനത്തിന് തടസ്സമോ, അസൗകര്യമോ, അപായമോ ഉണ്ടാക്കുന്ന രീതിയിൽ ഏതെങ്കിലും വാഹനത്തെയോ ഗതാഗത ഉപാധിയെയോ നിലകൊള്ളാൻ കാരണമാകുക
  3. ഒരു ട്രാഫിക് ചിഹ്നത്തെയോ സൈൻ ബോർഡിനെയോ വികൃതമാക്കുകയോ മറയ്ക്കുകയോ ചെയ്യുക
  4. ഉടമസ്ഥൻ്റെയോ സൂക്ഷിപ്പുകാരൻ്റെയോ മുൻകൂർ അനുവാദമില്ലാതെ ഭിത്തികൾ, കെട്ടിടങ്ങൽ അല്ലെങ്കിൽ മറ്റ് നിർമ്മിതികൾ എന്നിവയെ വികൃതമാക്കുക

    സെക്ഷൻ 64 പ്രകാരം താഴെ പറയുന്ന ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. കമ്മ്യൂണിറ്റി സമ്പർക്ക സമിതിയിൽ പോലീസ് സ്റ്റേഷൻ അധികാര പരിധിയിലുള്ള സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും സേവന -തൊഴിൽ മേഖലകളിലുള്ളവർക്കും ,സ്ത്രീകൾ ,പട്ടിക ഗോത്ര വർഗ്ഗ വിഭാഗക്കാർ എന്നിവർക്കും ന്യായമായ പ്രാതിനിധ്യം ഉണ്ടായിരിക്കേണ്ടതാണ്
    2. ക്രിമിനൽ കേസുകളിൽ 5 വർഷക്കാലയളവിൽ തടവിന് ശിക്ഷിച്ചതോ ,അഴിമതി ,അസൻമാർഗികം ,പെരുമാറ്റ ദൂക്ഷ്യം എന്നീ കാരണങ്ങളാൽ ഏതെങ്കിലും ഉദ്യോഗത്തിൽ നിന്നും നീക്കം ചെയ്ത യാതൊരാളെയും കമ്മ്യൂണിറ്റി സമ്പർക്ക സമിതിയിലെ ഒരംഗമായി നാമനിർദ്ദേശം ചെയ്യാൻ പാടുള്ളതല്ല
    3. കമ്മ്യൂണിറ്റി സമ്പർക്ക സമിതി ആ പ്രദേശത്ത് നിലവിലുള്ളതും ഉണ്ടായേക്കാവുന്നതുമായ പൊതുസ്വഭാവമുള്ള പോലീസ് സേവനാവശ്യങ്ങൾ പോലീസിന്റെ അർഹമായ പരിഗണനക്കായി കണ്ടെത്തേണ്ടതും ,ആ പ്രദേശത്തിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള കർമ്മ പദ്ധതികൾ വികസിപ്പിക്കേണ്ടതുമാണ്
      കേരള പോലീസ് ആക്ട്, 2011ൻ്റെ ചുരുക്ക പേര് എന്താണ്?
      കേരള പോലീസ് ആക്ട് 117-ാം വകുപ്പ് പ്രകാരം പോലീസിൻ്റെ ചുമതലകളിൽ ഇടപെടുന്നതിന് ഉള്ള പരമാവധി ശിക്ഷ
      പോലീസ് എങ്ങനെ നിയമം നടപ്പിലാക്കണം?