Challenger App

No.1 PSC Learning App

1M+ Downloads
വാതക തന്മാത്രകളുടെ നിരന്തരമായ ചലനം എന്തിലേക്ക് നയിക്കുന്നു?

Aവാതകത്തിന്റെ സാന്ദ്രത വർദ്ധിപ്പിക്കുന്നു

Bവാതകത്തിന്റെ വ്യാപ്തം കുറയ്ക്കുന്നു

Cവാതക മർദ്ദം അനുഭവപ്പെടാൻ കാരണമാകുന്നു

Dവാതകത്തിന്റെ നിറം മാറ്റുന്നു

Answer:

C. വാതക മർദ്ദം അനുഭവപ്പെടാൻ കാരണമാകുന്നു

Read Explanation:

  • ഓരോ വാതകത്തിലും അതിസൂക്ഷ്‌മങ്ങളായ അനേകം തന്മാത്രകൾ അടങ്ങിയിരിക്കുന്നു.

  • ഒരു വാതകത്തിന്റെ ആകെ വ്യാപ്‌തവുമായി താരതമ്യം ചെയ്യുമ്പോൾ അതിലെ തന്മാത്രകളുടെ യഥാർഥ വ്യാപ്തം വളരെ നിസാരമാണ്.

  • വാതകത്തിലെ തന്മാത്രകൾ എല്ലാ ദിശകളിലേയ്ക്കും നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്നു.

  • ക്രമരഹിതമായ ഈ ചലനത്തിന്റെ ഫലമായി തന്മാത്രകൾ പരസ്‌പരം കൂട്ടിയിടിക്കുന്നു. വാതകം സ്ഥിതിചെയ്യുന്ന പാത്രത്തിന്റെ ഭിത്തികളിലും ചെന്നിടിക്കുന്നു. ഇതിന്റെ ഫലമായാണ് വാതകമർദം അനുഭവപ്പെടുന്നത് 


Related Questions:

താഴെ പറയുന്നവയിൽ ഏതാണ് ചൂടാക്കുമ്പോൾ കാർബൺഡയോക്സൈഡ് നൽകുന്നത് ?
താപനില സ്ഥിരമായിരിക്കുമ്പോൾ, ഒരു വാതകത്തിന്റെ വ്യാപ്തം ഇരട്ടിയാക്കിയാൽ അതിന്റെ മർദ്ദത്തിന് എന്ത് സംഭവിക്കും?
Which gas is known as Laughing Gas?

താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

  1. 1 ഗ്രാം കാർബൺ എന്നാൽ 12 ഗ്രാം കാർബൺ ആണ്.
  2. 12 ഗ്രാം കാർബണിൽ അടങ്ങിയിരിക്കുന്ന ആറ്റങ്ങളുടെ എണ്ണം 6.022 x 10^23 ആണ്.
  3. ഒരു ഗ്രാം അറ്റോമിക മാസ് ഏത് മൂലകമെടുത്താലും അതിൽ അടങ്ങിയിരിക്കുന്ന ആറ്റങ്ങളുടെ എണ്ണം വ്യത്യസ്തമായിരിക്കും.
    STP യിൽ 224 L വാതകം എത്ര മോൾ ആണ്?