Challenger App

No.1 PSC Learning App

1M+ Downloads
ഇപ്പോൾ താപവൈദ്യുത നിലയങ്ങളിൽ കൂടുതലായും ഉപയോഗിക്കുന്ന ഇന്ധനം

Aപ്രകൃതിവാതകം

Bകൽക്കരി

Cനാഫ്ത

Dസഹജ വാതകം

Answer:

B. കൽക്കരി

Read Explanation:

ഡീസൽ, വൈദ്യുതി എന്നിവ പ്രചാരത്തിലാകുന്നതിന് മുമ്പ് തീവണ്ടി, കപ്പൽ തുടങ്ങിയവ ഓടിക്കാനും വ്യവസായ ശാലകൾ പ്രവർത്തിപ്പിക്കാനും കൽക്കരിയാണ് ഇന്ധനമായി ഉപയോഗിച്ചിരുന്നത്. ഇപ്പോൾ താപവൈദ്യുത നിലയങ്ങളിലാണ് കൽക്കരി പ്രധാനമായും ഉപയോഗിക്കുന്നത്. എൽ.പി.ജി സിലിണ്ടർ ലക്ഷക്കണക്കിന് വർഷങ്ങൾക്കുമുമ്പ് ഭൂമിയിൽ ജീവിച്ചിരുന്ന ജീവികളുടെ അവശിഷ്ടങ്ങളിൽനിന്നാണ് ഫോസിൽ ഇന്ധനങ്ങൾ രൂപപ്പെട്ടത്. ഇവ ഉപയോഗിക്കുന്നതിനനുസരിച്ച് തീർന്നുകൊണ്ടിരിക്കും. ഇവയെ പുതുക്കാൻ കഴിയാത്ത ഊർജസ്രോതസ്സുകൾ (Non-renewable energy sources) എന്ന് പറയുന്നു.


Related Questions:

പൂർണ്ണ മായും സൗരോർജം കൊണ്ട് പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളമാണ് ------
സൗരോർജ പാനലിലുള്ള ------ൽ സൂര്യപ്രകാശം പതിക്കുമ്പോൾ വൈദ്യുതി ഉൽപാദിപ്പിക്കപ്പെടുന്നു.
കാറ്റിന് വസ്തുക്കളെ ചലിപ്പിക്കാനുള്ള കഴിവുണ്ട്. ഈ കഴിവ് ഉപയോഗപ്പെടുത്തി നമുക്ക് വൈദ്യുതി ഉൽപാദിപ്പിക്കാം. ഇതിനുള്ള ഉപകരണമാണ് ----
ജൈവമാലിന്യങ്ങളിൽ നിന്ന് ഉണ്ടാക്കുന്ന വാതക ഇന്ധനമാണ് -----
താഴെ പറയുന്നവയിൽ ഏത് പ്രകാരമാണ് ജലവൈദ്യുതി ഉൽപാദിക്കുന്നത് ?