App Logo

No.1 PSC Learning App

1M+ Downloads
പ്രകാശികസാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്ന് കുറഞ്ഞ മാധ്യമത്തിലേക്ക് പ്രകാശം ചരിഞ്ഞ് പ്രവേശിക്കുമ്പോൾ അപവർത്തനരശ്മിക്ക് എന്ത് സംഭവിക്കുന്നു ?

Aലംബത്തിൽ നിന്ന് അകലുന്നു

Bലംബത്തിലേക്ക് അടുക്കുന്നു

Cഅപവർത്തനമില്ലാതെ പോകുന്നു

Dഇവയൊന്നുമല്ല

Answer:

A. ലംബത്തിൽ നിന്ന് അകലുന്നു

Read Explanation:

Screenshot 2024-11-14 at 4.15.04 PM.png

  • പ്രകാശികസാന്ദ്രത കുറഞ്ഞ മാധ്യമത്തിൽ നിന്ന് കൂടിയ മാധ്യമത്തിലേക്ക് പ്രകാശം ചരിഞ്ഞ് പ്രവേശിക്കുമ്പോൾ അപവർത്തനരശ്മി ലംബത്തോട് അടുക്കുന്നു.

Screenshot 2024-11-14 at 4.15.15 PM.png

  • പ്രകാശികസാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്ന് കുറഞ്ഞ മാധ്യമത്തിലേക്ക് പ്രകാശം ചരിഞ്ഞ് പ്രവേശിക്കുമ്പോൾ അപവർത്തനരശ്മി ലംബത്തിൽ നിന്ന് അകലുന്നു.

Note:

  • പ്രകാശം ഒരു മാധ്യമത്തിൽ നിന്ന് മറ്റൊരു മാധ്യമത്തിലേക്ക് പ്രവേശിക്കുമ്പോൾ പതന രശ്മി, അപവർത്തന രശ്മി, പതനബിന്ദുവിലെ ലംബം എന്നിവ ഒരേ തലത്തിൽ ആയിരിക്കും.

  • മാധ്യമത്തിന്റെ വിഭജനതലത്തിലേക്ക് ലംബമായി പതിക്കുന്ന പ്രകാശരശ്മിക്ക് അപവർത്തനം സംഭവിക്കുന്നില്ല.


Related Questions:

നക്ഷത്രത്തിന്റെ മിന്നിത്തിളക്കത്തിനു കാരണം
ഒരു മാധ്യമത്തിൽ നിന്ന് മറ്റൊരു മാധ്യമത്തിലേക്ക് പ്രകാശരശ്മി ചരിഞ്ഞ് പ്രവേശിക്കുമ്പോൾ:
ഒരു മാധ്യമത്തിൽ നിന്ന് പ്രകാശിക സാന്ദ്രതയിൽ വ്യത്യാസമുള്ള മറ്റൊരു മാധ്യമത്തിലേക്ക് പ്രകാശം ചരിഞ്ഞ് പ്രവേശിക്കുമ്പോൾ, മാധ്യമങ്ങളുടെ വിഭജനതലത്തിൽ വച്ച് അതിന്റെ ദിശയ്ക്ക് വ്യതിയാനം ഉണ്ടാകുന്നു. ഈ പ്രതിഭാസത്തെ ---- എന്ന് വിളിക്കുന്നു.
ശൂന്യതയിലൂടെയുള്ള പ്രകാശവേഗം എത്രയാണ് ?
പ്രകാശത്തിന്റെ ശൂന്യതയിലെ വേഗവും, ഒരു മാധ്യമത്തിലെ വേഗവും, തമ്മിലുള്ള അനുപാത സംഖ്യയാണ്, ആ മാധ്യമത്തിന്റെ -----.