App Logo

No.1 PSC Learning App

1M+ Downloads
താപമേറിയ പ്രകാശപൂർണ്ണമായ വാതകങ്ങളാൽ രൂപം കൊണ്ടിരിക്കുന്ന ഭീമാകാരമായ വസ്തു ?

Aഗ്രഹം

Bഛിന്നഗ്രഹം

Cധൂമകേതു

Dനക്ഷത്രങ്ങൾ

Answer:

D. നക്ഷത്രങ്ങൾ

Read Explanation:

നക്ഷത്രങ്ങൾ

  • വെട്ടിത്തിളങ്ങുന്ന ഭീമാകാരമാർന്ന പ്ലാസ്മാ ഗോളങ്ങളാണ് നക്ഷത്രങ്ങൾ.
  • ചൂടും പ്രകാശവും പുറപ്പെടുവിക്കുന്ന ഒരു വലിയ വാതകപ്പന്താണ് നക്ഷത്രങ്ങൾ.
  • ഭൂമിയോട് ഏറ്റവും അടുത്ത് കിടക്കുന്ന നക്ഷത്രമാണ് സൂര്യൻ, ഭൂമിയിലെ ഭൂരിഭാഗം ഊർജ്ജത്തിന്റേയും ഉറവിടം സൂര്യനാണ്.
  • സൂര്യന് ഏറ്റവും സമീപത്തുള്ള നക്ഷത്രമാണ് പ്രോക്‌സിമ സെൻറൗറി. ഭൂമിയിൽ നിന്ന് 39.9 ലക്ഷം കോടി കിലോമീറ്റർ (4.2 പ്രകാശവർഷം) അകലെയാണ് ഈ നക്ഷത്രത്തിന്റെ സ്ഥാനം.
  • അറിയപ്പെടുന്നവയിൽ ഏറ്റവും വലിയ നക്ഷത്രമാണ് വി.വൈ.കാനിസ് മെജോറിസ്. സൂര്യന്റെ രണ്ടായിരം ഇരട്ടിയോളം വലുപ്പമുള്ള ഈ നക്ഷത്രം 4900 പ്രകാശവർഷം അകലെയാണ്.

Related Questions:

കോപ്പർനിക്കസ് ഏതു രാജ്യക്കാരനാണ് ?
സൗരയൂഥ സിദ്ധാന്തം ആവിഷ്കരിച്ചതാരാണ് ?
ഹാലിയുടെ വാൽനക്ഷത്രം പ്രത്യക്ഷപ്പെടുന്നത് എത്ര വർഷം കുടുമ്പോളാണ് ?
സൗരയൂഥത്തിലെ ഒരേ ഒരു നക്ഷത്രം ?
സൗരയൂഥത്തിലെ ഏറ്റവും തിളക്കമുള്ള ഗ്രഹം ?