Challenger App

No.1 PSC Learning App

1M+ Downloads
കെ. സരസ്വതിയമ്മ കഥാരചനയിൽ ഏർപ്പെട്ട കാലത്തിന്റെ സവിശേഷത യായി പറയുന്നത് എന്ത് ?

ചുവടെ കൊടുത്തിട്ടുള്ള ഖണ്ഡിക വായിച്ച് 146 മുതൽ 150 വരെ ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. മലയാള കഥാസാഹിത്യത്തിൽ സ്ത്രീസ്വത്വം ശക്തമായി അവതരിപ്പിച്ച കഥാകാരിയാണ് കെ. സരസ്വതിയമ്മ. നവോത്ഥാനത്തിന്റെ അലകൾ നമ്മുടെ സാഹിത്യത്തിലേക്ക് കടന്നുവരാൻ തുടങ്ങിയ കാലത്താണ് അവർ കഥാരചനയിൽ ഏർപ്പെട്ടത്. സമൂഹത്തിലെന്നപോലെ സാഹിത്യത്തിലും പുരുഷ കേന്ദ്രീതമായ മൂല്യങ്ങളാണ് അന്ന് ഇവിടെ പ്രചാരം നേടിയിരുന്നത്. അത്തരം മൂല്യസങ്കല്പങ്ങളെ ചോദ്യം ചെയ്തുകൊണ്ട് കടന്നുവന്ന കഥാകാരിയാണ് കെ.സരസ്വതിയമ്മ. 1919 -ൽ ജനിച്ച് 1975 -ൽ മരിച്ച സരസ്വതിയമ്മ ഒരു ദശാബ്ദത്തിനടുത്തു മാത്രമേ കഥാരചനയിൽ ഏർപ്പെട്ടിരുന്നുള്ളൂ. സാഹിത്യ പ്രവർത്തനം അവർക്ക് അത്രയേറെ വെല്ലുവിളി നിറഞ്ഞത് ആയിരുന്നിരിക്കണം. "പുരുഷന്മാരില്ലാത്ത ലോകം' എന്ന ലേഖനത്തിൽ കെ. സരസ്വതിയമ്മ ഇങ്ങനെ കുറിക്കുന്നു. “ആദിയിൽ ഈ ഭൂമിയെയും ആകാശത്തെയും ആകാശത്തിലെ പറവകളെയും വെള്ളത്തിലെ മത്സ്യങ്ങളെയും കരയിലെ മൃഗങ്ങളെയും മറ്റും മറ്റും സൃഷ്ടിച്ചിട്ട് അതിന്റെ അധിപതിയായി സുഖിക്കാൻ ഈശ്വരൻ ആരെ തിരഞ്ഞെടുത്തു? ഒരു പുരുഷനെ. തന്റെ പ്രതിരൂപമായ പുരുഷനെ (പുരുഷൻ തന്റെ പ്രതിരൂപമായി ഈശ്വരനെ സൃഷ്ടിച്ചു എന്നു സമ്മതിച്ചാലും പുരുഷന്റെ പ്രാധാന്യം നശിക്കുന്നിലെന്നു മനസ്സിലാക്കണം.) അതെ, എന്നിട്ട് തന്റെ വാത്സല്യ ഭാജനമായ മനുഷ്യൻ തനിയെ ഇരുന്നു മുഷിയാതെ സന്തോഷിക്കാൻ മാത്രം ഉണ്ടാക്കപ്പെട്ടവളാണ് സ്ത്രീ. പുരുഷനു വേണ്ടി പുരുഷനിൽ നിന്ന് പരമപുരുഷൻ ഉണ്ടാക്കിയ വസ്തു താമരപ്പൂവിതളും എള്ളിൻപൂവും തൊണ്ടിപ്പഴവും ആനത്തലയും ഒന്നും കൂട്ടിച്ചേർത്തിട്ടല്ല, ആണിന്റെ ഒരു എല്ലിൻ കഷണം ഊരിയെടുത്തു രൂപം മാറ്റി ജീവവായു ഊതിക്കയറ്റിയതേയുള്ളൂ. അതാ ഉണ്ടായിവന്നു ഒരു പെണ്ണ്. പുരുഷനു സ്വൈര്യം കൊടുക്കാത്ത സുഖസാമഗ്രിയായും വാചാലമായ പ്രലോഭന മായും.'' പുരുഷനിർമ്മിതമായ മൂല്യങ്ങളും നീതിയും നിലനിൽക്കുന്ന സാമൂഹികാന്തരീക്ഷ ത്തിൽ സ്ത്രീ സ്വന്തം അന്തസ്സ് ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള പോരാട്ടത്തിന് ഒരുങ്ങുകയാണു വേണ്ടതെന്ന് കെ.സരസ്വതിയമ്മ വിശ്വസി ച്ചിരുന്നു. സ്ത്രീജീവിതത്തിന്റെ സമഗ്രത ആ കഥകളിൽ പ്രകടമാണ്.

Aസ്ത്രീസ്വത്വത്തിനു പ്രാധാന്യമുള്ള കാലം

Bനവോത്ഥാനത്തിന്റെ കടന്നുവരവ്

Cപുരുഷന്മാർ മാത്രം കഥാരചനയിൽ ഏർപ്പെട്ടിരുന്ന കാലം

Dസ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ പരിഗണനലഭിച്ചിരുന്ന കാലം

Answer:

B. നവോത്ഥാനത്തിന്റെ കടന്നുവരവ്

Read Explanation:

"കെ. സരസ്വതി അമ്മയുടെ കഥാരചനയിൽ ഏർപ്പെട്ട കാലത്തിന്റെ സവിശേഷത" എന്ന് ചോദിച്ചപ്പോൾ, "നവോത്ഥാനത്തിന്റെ കടന്നുവരവ്" എന്നത് ശരിയാണെന്ന് പറയാം.

### വിശദീകരണം:

കെ. സരസ്വതി അമ്മ (K. Saraswathi Amma) കേരളത്തിലെ മലയാള കഥാകാരിയായിരുന്നു, ആധുനിക മലയാള സാഹിത്യത്തിന്റെ ആദ്യകാലത്ത് സമൂഹത്തെ മാറ്റിവെക്കുന്ന സാമൂഹ്യ നവോത്ഥാനങ്ങളുടെ സൃഷ്ടികളിൽ പ്രവർത്തിക്കുന്ന കവി.

### നവോത്ഥാനത്തിന്റെ കടന്നുവരവ്:

  • - കേരളത്തിലെ നവോത്ഥാന കാലഘട്ടം 19-ആം നൂറ്റാണ്ടിന്റെ അവസാനം മുതൽ 20-ആം നൂറ്റാണ്ടിന്റെ തുടക്കത്തിലേക്ക് എത്തുന്നു. ഈ കാലഘട്ടത്തിൽ സാമൂഹിക, സാംസ്‌കാരിക, ശാസ്ത്ര, വിദ്യാഭ്യാസ രംഗങ്ങളിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു.

  • - സ്ത്രീയുടെ അവകാശങ്ങളും, വിശകലനവും, ആധുനികമായ ദർശനവും രചനകളിലൂടെയുള്ള പരിവർത്തനവും സാമൂഹ്യവികാരവും എന്നിവയുടെ പ്രയാസമായ സൃഷ്ടികളായിരുന്നുണ്ട്.

### കഥാരചനയുടെ സവിശേഷത:

  • - "സമൂഹത്തിലെ പാഠങ്ങൾ": സാമൂഹിക ആചാരങ്ങൾ പുനപരിശോധിക്കുന്ന ചിന്തകൾ, സ്ത്രീകളുടെ അവകാശങ്ങൾ ചോദ്യം ചെയ്യുന്ന കലാപരമായ സമീപനങ്ങൾ, സ്ത്രീകളുടെ സാമൂഹിക നിലപാടുകൾ.

  • - സാമൂഹ്യ നവോത്ഥാനത്തിന്റെ കടന്നുവരവ്: സ്ത്രീകളുടെ വിദ്യാഭ്യാസം, സമൂഹിക അവബോധം, രാഷ്ട്രീയ, സാമൂഹിക നീതികൾ, സമൂഹത്തിൽ സ്ത്രീയെ സ്വതന്ത്രമായി കാണാനുള്ള ദർശനങ്ങൾ.

  • സാമൂഹ്യ നവോത്ഥാനത്തിന്റെ കടന്നുവരവ് ശരസ്വതി അമ്മയുടെ കഥകളിലും രചനകളിലും അവധിക്കാത്ത കാലത്തെ


Related Questions:

വള്ളത്തോൾ കവിതയിലെ ദേശീയ- ബോധത്തിൻ്റെ അടിത്തറയെന്ത് ?
കഥാകാരിയുടെ സാഹിത്യ പ്രവർത്തനം ഹ്രസ്വകാലത്തേക്കു മാത്രമായി പരിമിത പ്പെടാൻ കാരണമെന്ത് ?
ഗാന്ധിജിയുടെ വൈശിഷ്ട്യത്തിനു മുന്നിൽ ഭരണാധികാരികൾക്ക് അടിയറ വയ്ക്കേണ്ടി വന്നതെന്ത് ?
ആദ്യകാല ചെറുകഥകളുടെ പൊതു സവിശേഷതയായി സൂചിപ്പിക്കുന്നത് എന്ത് ?
ബാലചന്ദ്രൻ ചുള്ളിക്കാട് രചിച്ച നോവൽ :