App Logo

No.1 PSC Learning App

1M+ Downloads
അണ്ഡാശയത്തിൽനിന്ന് ഉൽസർജിക്കപ്പെടുന്ന അണ്ഡം അണ്ഡവാഹിയിലെത്തി പുംബീജവുമായി സംയോജിക്കുമ്പോൾ രൂപപ്പെടുന്നത്?

Aഭ്രൂണം

Bസിക്താണ്ഡം

Cഅണ്ഡകോശം

Dഇവയൊന്നുമല്ല

Answer:

B. സിക്താണ്ഡം

Read Explanation:

ബീജസംയോഗം 

  • അണ്ഡാശയത്തിൽനിന്ന് ഉൽസർജിക്കപ്പെടുന്ന അണ്ഡം അണ്ഡവാഹിയിലെത്തുന്നു.
  • അവിടെ വച്ച് പുംബീജവുമായി സംയോജിച്ച് സിക്താണ്ഡം (Zygote) രൂപപ്പെടുന്നു.
  • ഈ പ്രക്രിയയാണ് ബീജസംയോഗം (Fertilization).
  • അനേകം പുംബീജങ്ങൾ അണ്ഡ വാഹിയിലെത്തിച്ചേരുമെങ്കിലും ഒരെണ്ണം മാത്രമേ അണ്ഡവുമായി കൂടിച്ചേരുകയുള്ളൂ.
  • ഒറ്റക്കോശമായ സിക്താണ്ഡം പിന്നീട് വിഭജനത്തിലൂടെ നിരവധി കോശങ്ങളുള്ള ഭ്രൂണ (Embryo)മായി മാറുന്നു.
  • ഭ്രൂണം ഗർഭാശയത്തിലെ എൻഡോമെട്രിയം (Endometrium) എന്ന ആവരണത്തോടു പറ്റിച്ചേർന്ന് വളരുന്നു

Related Questions:

പുംബീജത്തിന് ചലനത്തിന് ആവശ്യമുള്ള ഊർജം നൽകുന്നത് :
പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനും അനുകൂല സാഹചര്യത്തിൽ പുതിയ ജീവിയായും വളരാനും കഴിയുന്ന സൂഷ്മ കോശങ്ങളായ രേണുക്കൾ ഉൽപാദിപ്പിക്കുന്ന ജീവിയാണ് ?
വളർച്ചയുടെ പ്രാരംഭഘട്ടത്തിൽ ഭ്രൂണകോശങ്ങളിൽനിന്നു രൂപപ്പെടുന്ന __________ എന്ന ആവരണത്തിനകത്താണ് കുഞ്ഞിന്റെ വളർച്ച പൂർത്തിയാകുന്നത്.
'മാതൃശരീരത്തിൽനിന്നു മുകുള'ങ്ങൾ രൂപപ്പെടുന്നു. വളർച്ചയെത്തുമ്പോൾ ഇവ ശരീരത്തിൽനിന്ന് വേർപെട്ട് പുതിയ ജീവിയാകുന്നു.ഈ പ്രത്യുല്പാദന രീതി അറിയപ്പെടുന്നത്?

അണ്ഡവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ ഏതെല്ലാം?

  1. അണ്ഡകോശം പുംബീജത്തേക്കാൾ വലുതാണ്
  2. അണ്ഡകോശത്തിന് ചലനശേഷിയില്ല
  3. അണ്ഡത്തിന്റെ കോശസ്‌തരത്തിന് പുറത്തായി പ്രത്യേക സംരക്ഷണാവരണങ്ങൾ യാതൊന്നും തന്നെയില്ല