വളർച്ചയുടെ പ്രാരംഭഘട്ടത്തിൽ ഭ്രൂണകോശങ്ങളിൽനിന്നു രൂപപ്പെടുന്ന __________ എന്ന ആവരണത്തിനകത്താണ് കുഞ്ഞിന്റെ വളർച്ച പൂർത്തിയാകുന്നത്.Aപ്ലാസൻ്റBകോറിയോൺCഅമ്നിയോൺDഇവയൊന്നുമല്ലAnswer: C. അമ്നിയോൺ Read Explanation: ഭ്രൂണം എൻഡോമെട്രിയത്തിൽ പറ്റിച്ചേർന്നു വളരുന്ന ഭാഗമാണ് പ്ലാസൻ്റ (Placenta). ഭ്രൂണകലകളും ഗർഭാശയകലകളും ചേർന്നാണ് പ്ലാസൻ്റ രൂപപ്പെടുന്നത്. ഇതിൽനിന്നു രൂപപ്പെടുന്ന പൊക്കിൾക്കൊടി വഴി ഓക്‌സിജനും പോഷകങ്ങളും ഗർഭസ്ഥശിശുവിൻ്റെ ശരീരത്തിലെത്തുകയും മാലിന്യങ്ങൾ നീക്കംചെയ്യപ്പെടുകയും ചെയ്യുന്നു. അമ്മയുടെയും കുഞ്ഞിൻ്റെയും രക്തം പരസ്പരം കൂടിക്കലരാതെയുള്ള പദാർഥവിനിമയത്തിന് പ്ലാസൻ്റ സഹായിക്കുന്നു. വളർച്ചയുടെ പ്രാരംഭഘട്ടത്തിൽ ഭ്രൂണകോശങ്ങളിൽനിന്നു രൂപപ്പെടുന്ന അമ്നിയോൺ എന്ന ആവരണത്തിനകത്താണ് കുഞ്ഞിന്റെ വളർച്ച പൂർത്തിയാകുന്നത്. ഈ ആവരണത്തിനുള്ളിലെ അമ്നിയോട്ടിക് ദ്രവം ഗർഭസ്ഥ ശിശുവിന്റെ നിർജലീകരണം തടയുകയും ക്ഷതങ്ങളിൽനിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. Read more in App