Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
വ്യക്തമല്ലാത്തതും വ്യാപിച്ചു കിടക്കുന്നതും അരോചകവുമായ ഭയത്തെ അറിയപ്പെടുന്നത് ?

Aഉത്കണ്ഠ

Bസംയോജനം

Cഇച്ഛാഭംഗം

Dഅക്രമണോത്സുകത

Answer:

A. ഉത്കണ്ഠ

Read Explanation:

ഉത്കണ്ഠ (Anxiety)

  • ഉത്കണ്ഠ എന്നത് എല്ലാ മനുഷ്യരിലും കാണപ്പെടുന്ന ഒരു വൈകാരിക പ്രതിഭാസമാണ്.
  • പലവിധത്തിലാണ് ഓരോ മനുഷ്യരിലും ഉത്കണ്ഠ അനുഭവപ്പെടുന്നത്.
  • അവ്യക്തമായ കാരണങ്ങളാലോ അസ്വസ്ഥമായ ചിന്തകൾ കൊണ്ടോ ഉണ്ടാകുന്ന വൈകാരിക അനുഭവമാണ് ഉത്കണ്ഠ എന്ന് നിർവ്വചിക്കാം.
  • ഒരു വ്യക്തിയുടെ സ്വാഭാവിക പ്രവർത്തനങ്ങളെയും ജീവിതത്തെയും മോശമായി ബാധിക്കുന്ന വിധം ഉത്കണ്ഠ വളർന്ന് വഷളാകുമ്പോൾ അത് രോഗമാകുന്നു.
  • നിസ്സാരകാര്യങ്ങൾ പോലും ചെയ്തു തീർക്കുന്നതിൽ ഉത്കണ്ഠാരോഗമുള്ളവർക്ക് വലിയ ബുദ്ധിമുട്ടനുഭവപ്പെടും.
  • ദിവസേന ചെയ്യുന്ന കാര്യങ്ങളിൽ അമിതമായി ഉത്കണ്ഠ അനുഭവിക്കുന്ന അവസ്ഥ ജോലിയെയും കുടുംബജീവിതത്തെയും സാമൂഹിക ഇടപെടലുകളെയും എല്ലാം കാര്യമായിബാധിക്കും. കാലക്രമേണ ഈ ജീവിതം സുരക്ഷിതമല്ലാത്ത ഒന്നാണെന്നും എന്ത് അപകടവും എപ്പോൾ വേണമെങ്കിലും സംഭവിക്കാം എന്ന ഭീതി നിറഞ്ഞ മാനസികാവസ്ഥയിലേക്ക് ഇത്തരം രോഗാവസ്ഥയുള്ളവർ മാറുകയും ചെയ്യും. 

Related Questions:

വൈജ്ഞാനിക വികാസത്ത സ്വാധീനിക്കുന്ന ഘടകങ്ങളിൽ പിയാഷ വേണ്ടത്ര പ്രാധാന്യം നൽകാതെ പോയതായി വിമർശനമുയർന്ന ഘടകം ഏത് ?
സ്കൂൾ പ്രായം എന്ന് എറിക്സൺ വിളിച്ച കാലഘട്ടമാണ് :
താഴെ പറയുന്നവയിൽ പര്യാവരണത്തിന്റെ സ്വാധീനം നിർണായകമല്ലാത്ത ഘടകം ഏത് ?
പിയാഷെയുടെ വൈജ്ഞാനികവികാസ തത്വവുമായി ബന്ധപ്പെട്ടുള്ളതിൽ തെറ്റായ പ്രസ്താവന താഴെപ്പറയുന്നവയിൽ നിന്ന് കണ്ടെത്തുക.
Biological model of intellectual development is the idea associated with: