Challenger App

No.1 PSC Learning App

1M+ Downloads
സന്മാർഗപഠനത്തെക്കുറിച്ചുള്ള ടാഗോറിന്റെ അഭിപ്രായമെന്ത് ?

സന്മാർഗപഠനത്തെക്കുറിച്ച് ടാഗോർ വ്യത്യസ്തമായ കാഴ്ച്‌ചപ്പാടാണ് പുലർത്തിയിരുന്നത്. സന്മാർഗപഠനം കുട്ടിയുടെ മേലുള്ള അടിച്ചേൽപ്പിക്കലാവരുതെന്ന് അദ്ദേഹം നിഷ്കർഷിച്ചു. അത് ജീവവായുപോലെ അറിയാതെ അനുഭവിച്ച് ഉൾക്കൊള്ളേണ്ടതാണ് ആന്തരികമായ സ്വാതന്ത്ര്യം വ്യക്തിക്കു ലഭിക്കണമെന്നാണ് ടാഗോർ ആഗ്രഹിച്ചത്. എല്ലാ വിധ അടിമ-ത്തത്തിൽ നിന്നുള്ള മോചനമാണത്. പുസ്തക ജ്ഞാനത്തിൽ നിന്നുള്ള ധിഷണയുടെ മോചനം ഇതിൽ പ്രധാനമാണ്. നിലവിലുണ്ടായിരുന്ന വിദ്യാഭ്യാസത്തിൻ്റെ ദോഷങ്ങൾ ടാഗോർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൃത്രിമവും യാഥാർഥ്യത്തോടു നീതി പുലർത്താത്തതുമായ വിദ്യാഭ്യാസമല്ല വേണ്ടത് ഇത്തരം രീതി സ്വീകരിച്ചതിനാൽ സമൂഹത്തിനും അതിരുകൾ ഉണ്ടായിരിക്കുന്നു. പശ്ചാത്യാശയങ്ങളെ അഭ്യസ്തവിദ്യർക്കുമിടയിൽ അന്ധമായി അനുകരിക്കുന്നതിനെ അദ്ദേഹം നിരാകരിക്കുന്നു. യാഥാർഥ്യബോധമില്ലാത്ത വിദ്യാഭ്യാസസമ്പ്രദായം സാധാരണജനങ്ങളിൽ പലതരം ധൈഷണിക സത്യസന്ധതയില്ലായ്മയും (intellectual dishonesty) ധാർമിക കാപട്യങ്ങളും (moral hippocracy) സ്വന്തം രാജ്യത്തെയും സമൂഹത്തെയും സംബന്ധിച്ച് പരിതാപകരമായ രീതിയിലുള്ള അവജ്ഞയും ഉണ്ടാക്കും. ജീവിതവും വിദ്യാഭ്യാസവും തമ്മിൽ വർധിച്ച സമരസപ്പെടുത്തൽ ഉണ്ടാവണമെന്ന് ടാഗോർ നിർദേശിച്ചു വിദ്യാഭാസത്തിന് വ്യക്തിപരവും സാമൂഹികവുമായ ലക്ഷ്യങ്ങളുണ്ട്. ഇതിലേതെങ്കി-ലുമൊന്നിനെ നിഷേധിക്കാൻ പാടില്ലെന്ന് ടാഗോർ അഭിപ്രായപ്പെടുന്നു. രണ്ടു ലക്ഷ്യങ്ങൾക്കും മതിയായ പ്രാധാന്യം നൽകണം.

Aസ്വാഭാവികമായി അനുഭവിച്ചറിയണം,

Bബോധപൂർവ്വം അഭ്യസിപ്പിക്കണം

Cമികച്ച ഗുണപാഠകഥകളിലൂടെ പഠി- ക്കണം

Dമാതൃകകളുടെ അനുകരണം വഴി അഭ്യസിക്കണം.

Answer:

A. സ്വാഭാവികമായി അനുഭവിച്ചറിയണം,

Read Explanation:

ടാഗോറിൻ്റെ ഈ കാഴ്ചപ്പാട് വളരെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്: "സന്മാർഗപഠനം കുട്ടിയുടെ മേലുള്ള അടിച്ചേൽപ്പിക്കലാവരുതെന്ന് അദ്ദേഹം നിഷ്കർഷിച്ചു. അത് ജീവവായുപോലെ അറിയാതെ അനുഭവിച്ച് ഉൾക്കൊള്ളേണ്ടതാണ്."

  • (A) സ്വാഭാവികമായി അനുഭവിച്ചറിയണം: ഇത് "ജീവവായുപോലെ അറിയാതെ അനുഭവിച്ച് ഉൾക്കൊള്ളേണ്ടതാണ്" എന്ന ടാഗോറിൻ്റെ ആശയത്തെ നേരിട്ട് സൂചിപ്പിക്കുന്നു. സന്മാർഗം ഒരു വ്യക്തിയുടെ ജീവിതത്തിൻ്റെ ഭാഗമായി സ്വാഭാവികമായി വളർന്നുവരേണ്ട ഒന്നാണ്, അല്ലാതെ നിർബന്ധിച്ച് പഠിപ്പിക്കേണ്ടതല്ല.


Related Questions:

കഥാകൃത്ത ഉരച്ചെടുത്ത ജീവിത നിരീക്ഷണത്തിന്റെ സൂക്ഷ്മ രേഖകളായി ലേഖകൻ സൂചിപ്പിക്കുന്നത് എന്ത് ?
ലേഖകന്റെ അഭിപ്രായത്തിൽ ബ്രിട്ടീഷുകാരുടെ അധിനിവേശത്തിന്റെ ആയുധം എന്തായിരുന്നു ?
സരസ്വതിയമ്മയുടെ കൃതികളിൽപ്രകടമാകുന്നത് എന്ത് ?
ഗദ്യഭാഗത്ത് അയ്യപ്പനെക്കുറിച്ച് ഉള്ള പരാമർശങ്ങളിൽ പെടാത്തത് ഏത് ?
ഗോത്രവിഭാഗങ്ങളായ കുറിച്ചിയർ പ്രധാനമായും അധിവസിച്ചിരുന്ന പ്രദേശം ?