Challenger App

No.1 PSC Learning App

1M+ Downloads
ഗോത്രവിഭാഗങ്ങളായ കുറിച്ചിയർ പ്രധാനമായും അധിവസിച്ചിരുന്ന പ്രദേശം ?

താഴെ കൊടുത്തിരിക്കുന്ന ഗദ്യഭാഗം വായിച്ച് 41 മുതൽ 45 വരെ ചോദ്യങ്ങൾക്ക് ഉത്തര മെഴുതുക. തമിഴകത്തിലെ പ്രാചീന ഭൂവിഭാഗങ്ങൾ കുറിഞ്ചി, മുല്ല, മരുതം, നെയ്തൽ, പാല എന്നിവയാണ്. അവയെ അഞ്ചു തിണൈകൾ എന്നാണ് വിളിക്കുന്നത്. കുറിഞ്ചി മലകളും മുല്ലൈ ഉയർന്ന പുൽത്തകിടി പ്രദേശങ്ങളും മരുതം കൃഷി ചെയ്യുന്ന സമതല പ്രദേശവും നെയ്തൽ കടൽത്തീരവുമാണ്. പാലൈ തരിശായ, വരണ്ട, ഭൂഭാഗമാണ്. മറ്റു നാലു ഭൂഭാഗങ്ങളും പാലയായി മാറാം. തമിഴ് ഭൂവിഭജനം ഭൂപ്രകൃതിയുടെ പ്രത്യേകതകളനുസരിച്ചു മാത്രമല്ല, സമൂഹജീവിതവും പ്രകൃതിയും മനുഷ്യനുമായുള്ള ബന്ധമാശ്രയിച്ചുമായിരുന്നു. കുറിഞ്ചി നിവാസികൾ വേടരാണ്; മുല്ലൈയിൽ ഇടയർ ജീവിക്കുന്നു; മരുതം കൃഷിക്കാരുടെ നാടാണ്; നെയ്തലിൽ മുക്കുവർ താമസിക്കുന്നു; പാലൈയിൽ മറവരും കൊള്ളക്കാരുമാണുള്ളത്.

Aവയനാട്

Bതെന്മല

Cഇടുക്കി

Dഇവയൊന്നുമല്ല

Answer:

A. വയനാട്

Read Explanation:

കുറിച്ച്യർ പ്രധാനമായും വയനാട് ജില്ലയിലാണ് അധിവസിക്കുന്നത്. വയനാട്ടിലെ ആദിവാസി വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ളതും കുറിച്ച്യർ തന്നെയാണ്.


Related Questions:

തീക്കടൽ കടഞ്ഞ് തിരുമധുരം എന്ന നോവലിൽ പ്രമേയമാകുന്ന കവിയാര് ?
ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ മാഗ്നകാർട്ട എന്ന് വിശേഷിപ്പിക്കപ്പെട്ട റിപ്പോർട്ട് ?
അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്മാൾ തിംഗ്സ് എന്ന നോവൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതാര് ?
സരസ്വതിയമ്മയുടെ കൃതികളിൽപ്രകടമാകുന്നത് എന്ത് ?
ഈ ഖണ്ഡികയിൽ ജീവവായു എന്ന പ്രയോഗംകൊണ്ട് സൂചിപ്പിക്കുന്നത് എന്ത്?