App Logo

No.1 PSC Learning App

1M+ Downloads
ഒരു പ്രദേശത്തു നിന്നും മറ്റൊരു പ്രദേശത്തേക്ക് എളുപ്പത്തിൽ എത്താവുന്നതും തിരക്ക് കുറഞ്ഞതുമായ വഴികൾ കണ്ടെത്തുന്നതിന് ഉപയോഗിക്കുന്ന വിശകലന രീതിയേത് :

Aശൃംഖലാ വിശകലനം

Bആവൃത്തി വിശകലനം

Cഓവർലേ വിശകലനം

Dഇവയൊന്നുമല്ല

Answer:

A. ശൃംഖലാ വിശകലനം

Read Explanation:

ശൃംഖലാ വിശകലനം:

  • ഭൂപടത്തിലെ രേഖീയ സവിശേഷതകളെ മാത്രമാണ് ശൃംഖല വിശകലനത്തിന് വിധേയമാക്കുന്നത്.
  •  റെയിൽവേ, നദികൾ, തുടങ്ങിയ രേഖീയ സവിശേഷതകൾ ഇതിൽ ഉൾപ്പെടുന്നു.
  • ശൃംഖലാ വിശകലനത്തിലൂടെ ഒരു പ്രദേശത്തുനിന്നും മറ്റൊരു പ്രദേശത്തേക്ക് എളുപ്പത്തിൽ എത്താവുന്നതും തിരക്ക് കുറഞ്ഞതുമായ വഴികൾ കണ്ടെത്താൻ സാധിക്കുന്നു.
  • വിനോദസഞ്ചാരികൾക്ക് ഏറ്റവും കൂടുതൽ സ്ഥലങ്ങൾ ലഭ്യമായ സമയത്തിനുളളിൽ സന്ദർശിക്കക്കുന്നതിനും ശൃംഖലാ വിശകലനത്തിലൂടെ സാധിക്കുന്നു.
  • അപകടത്തിൽപ്പെട്ട ആളിനെ അപകട സ്ഥലത്തു നിന്നും തിരക്ക് കുറഞ്ഞ വഴിയിലൂടെ അനുയോജ്യമായ ആശുപത്രിയിൽ എത്തിക്കുന്നതിനും ഒക്കെ ഈ വിശകലന സാധ്യത പ്രയോജനപ്പെടുത്താവുന്നതാണ്.

Related Questions:

ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ഏത് ?
Which of the following countries border does not touch China?
ഡെന്മാർക്കിന്റെ അധീനതിയിലുള്ള ദ്വീപ് താഴെ പറയുന്നതിൽ ഏതാണ് ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.

  1. ധരാതലീയ ഭൂപടങ്ങളിൽ കിഴക്ക് പടിഞ്ഞാറ് ദിശയിൽ വരച്ചിട്ടുള്ള വരകളാണ് ഈസ്റ്റിങ്‌സ്
  2. ഇവയുടെ മൂല്യം കിഴക്കോട്ട് പോകുന്തോറും കുറഞ്ഞു വരുന്നു
  3. ഭൂപടത്തിലെ സവിശേഷതകൾക്ക് തൊട്ട് ഇടതു വശത്തായി കാണപ്പെടുന്ന ഈസ്റ്റിങ്സിന്റെ മൂല്യമാണ് സ്ഥാനനിർണയത്തിന് പരിഗണിക്കുക
  4. ഈസ്റ്റിംഗ്സ് - നോർത്തിങ്സ് രേഖകൾ ചേർന്നുണ്ടാകുന്ന ജാലികകളെ റഫറൻസ് ഗ്രിഡ് എന്ന് വിളിക്കുന്നു
    അൻപത് വർഷമായി കത്തിക്കൊണ്ടിരിക്കുന്ന ' നരകത്തിലേക്കുള്ള കവാടം ' എന്നറിയപ്പെടുന്ന പ്രകൃതിവാതക വിള്ളൽ ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?