Challenger App

No.1 PSC Learning App

1M+ Downloads
ഏകകാസൂത്രണം എന്നതിൻറെ ഏറ്റവും നല്ല നിർവചനം ?

Aപാഠ്യ വസ്തുവിലെ ഓരോ ഏകകത്തിന്റെയും സമഗ്രമായ ആസൂത്രണം

Bക്ലാസിനെ തനതായ ഏകകമായി കണ്ടുകൊണ്ടുള്ള ആസൂത്രണം

Cമുൻകൂട്ടി നിശ്ചയിച്ച ലക്ഷ്യങ്ങൾ സാധ്യമാകുമാർ ഒരു ഏകകത്തിൽ അന്തർഭവിച്ച പാഠ്യവസ്തുവിന്റെ സമഗ്രമായ ബോധനാസൂത്രണം

Dഓരോ ഏകകത്തിന്റെയും തുടർച്ചാ ക്രമത്തിലുള്ള ആസൂത്രണം

Answer:

C. മുൻകൂട്ടി നിശ്ചയിച്ച ലക്ഷ്യങ്ങൾ സാധ്യമാകുമാർ ഒരു ഏകകത്തിൽ അന്തർഭവിച്ച പാഠ്യവസ്തുവിന്റെ സമഗ്രമായ ബോധനാസൂത്രണം

Read Explanation:

  • ഓരോ വിഷയത്തിൽ നിന്നും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഭാഗങ്ങളെ ഏകകങ്ങളായി തിരിക്കാം. ഇന്നത്തെ ഭാഷാബോധനത്തിൽ രണ്ടോ മൂന്നോ പരസ്പരം ബന്ധിതങ്ങളായ പാഠങ്ങൾ അടങ്ങുന്നതാണ് ഒരു ഏകകം.

 

  • പ്രത്യേക യൂണിറ്റുകൾക്ക് വേണ്ടി മാത്രം തയ്യാറാക്കപ്പെടുന്ന ബോധനാസൂത്രണ രീതിയാണ് - ഏകകാസൂത്രണം

 

  • യൂണിറ്റ് പ്ലാൻ തയ്യാറാക്കുമ്പോൾ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ :-
    • ഉദ്ദേശ്യങ്ങളും സ്പഷ്ടീകരണങ്ങളും
    • പാഠാപഗ്രഥനം
    • പഠനാനുഭവങ്ങൾ
    • മൂല്യനിർണയം

Related Questions:

ഒരു വ്യക്തി തന്റെ ജീവിതാനുഭവങ്ങളെ മനസ്സിലാക്കുന്നതിനും അവയോട് തൃപ്തികരമായി പ്രതികരിക്കുന്നതിനും തന്റെ പ്രകൃതിപരവും സാമൂഹികവുമായ പരിസ്ഥിതിക്കൊത്ത് മുഖ്യ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും സ്വീകരിക്കുന്ന പെരുമാറ്റ സവിശേഷതകൾ അറിയപ്പെടുന്നത് ?
മൂല്യനിർണയത്തിന് ഏറ്റവും അനുയോജ്യമായ രീതി ?
അഭിരുചി പാരമ്പര്യത്തെയും പരിസ്ഥിതിയുടെയും സംയുക്ത ഫലം ആണ് എന്നത് ?
ഭാഷാ വികാസത്തിന്റെ ശരിയായ ക്രമം ഏത്?
പഠന വൈകല്യത്തിന് കാരണമായ പ്രധാന ഘടകമേത് ?