Challenger App

No.1 PSC Learning App

1M+ Downloads
ഘനജലത്തിന്റെ രാസസൂത്രം ഏത്?

AH₂O

BD₂O

CCO₂

DN₂O

Answer:

B. D₂O

Read Explanation:

  • ഹൈഡ്രജന്റെ ഐസോട്ടോപ്പായ ഡ്യുറ്റീരിയം കൂടിയ അളവിൽ അടങ്ങുന്ന ജലമാണ് ഘനജലം.
  • ഡ്യുറ്റീരിയം ഓക്സൈഡ് D2O or ²H2O, ഡ്യുറ്റീരിയം പ്രോട്ടിയം ഓക്സൈഡ് , HDO അല്ലെങ്കിൽ ¹H²HO എന്നീ രൂപങ്ങളിലാണ് ഡ്യുറ്റീരിയം ജലത്തിൽ അടങ്ങിയിട്ടുണ്ടാവുക.
  • ഡ്യുറ്റീരിയത്തിന്റെ ആറ്റോമികഭാരം സാധാരണ ഹൈഡ്രജനെ അപേക്ഷിച്ച് കൂടുതലാണ്.
  • സാധാരണ ജലത്തിലും ഘനജലത്തിന്റെ തന്മാത്രകൾ നേരിയ അളവിൽ കാണപ്പെടുന്നുണ്ട്.
  • ചില ആണവ റിയാക്റ്ററുകളിൽ മോഡറേറ്റർ ആയി ഘനജലമാണ് ഉപയോഗിക്കുന്നത്.

Related Questions:

ഭക്ഷ്യവസ്‌തുക്കൾക്ക് ചുവപ്പ് നിറം നൽകാൻ ഉപയോഗിക്കുന്ന ക്രിത്രിമ രാസവസ്‌തു :

Consider the below statements and identify the correct answer.

  1. Statement-I: Most carbon compounds are poor conductors of electricity.
  2. Statement-II: Carbon compounds have low melting and boiling points.
    ബാത്തിങ് സോപ്പ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന പൊട്ടാസ്യം സംയുക്തം ?

    താഴെ കൊടുത്തിട്ടുള്ള പ്രസ്‌താവനകളിൽ അമോണിയ എന്ന സംയുക്തത്തിനെക്കുറിച്ച് ശരിയായവ കണ്ടെത്തുക?

    1. അമോണിയ തന്മാത്രയ്ക്ക് ത്രികോണിയ പിരമിഡ് ആകൃതിയാണ്.
    2. രൂക്ഷ ഗന്ധമുള്ള നിറമില്ലാത്ത വാതകമാണ്
    3. അമോണിയ വ്യാവസായികമായി ഉൽപാദിപ്പിക്കുന്നത് സമ്പർക്ക പ്രക്രിയ വഴിയാണ്.
      ബ്ലീച്ചിങ്ങ് ഉപയോഗിക്കുന്ന സോഡിയം ലവണം ആണ്_________ .