ശലഭം പദ്ധതി
- സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ശിശു-മാതൃ മരണ നിരക്കുകള്‍ കുയ്ക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന Comprehensive Newborn Screening Programme
- നവജാത ശിശുക്കളുടെ സമഗ്ര ആരോഗ്യ പരിശോധനയിലൂടെ അവരുടെ അസുഖങ്ങള്‍ കാലേകൂട്ടി കണ്ടെത്തുന്നതിനും, കൃത്യമായ ഇടപെടല്‍ നടത്തി ചികിത്സ ഉറപ്പ് വരുത്തുന്നതിനായി ആവിഷ്‌കരിച്ചിക്കുന്ന പദ്ധതിയാണിത്.
ഈ പദ്ധതി മുഖാന്തരം സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന എല്ലാ കുട്ടികളേയും താഴെ നൽകിയിട്ടുള്ള സമഗ്രമായ പരിശോധനകള്‍ക്ക് വിധേയരാക്കുന്നു.
1. Visible Birth defect സ്‌ക്രീനിംഗ് - ജനിച്ച് 24 മണിക്കൂറിനുളളില്‍ പരിശോധിക്കപ്പെടുന്നു.
2. Pulse oximetric സ്‌ക്രീനിംഗ് - ജന്മനായുളള ഹൃദ്രോഗബാധ തിരിച്ചറിയുന്നതിന്, 24-48 മണിക്കൂറിനുളളില്‍ നടത്തപ്പെടുന്നു.
3. OAE (ഓട്ടോ അക്വസ്റ്റിക്ക് എമിഷന്‍) സ്‌ക്രീനിംഗ്- കേള്‍വി പരിശോധന;- 24-48 മണിക്കൂറിനുളളില്‍ നടത്തപ്പെടുന്നു.
4. IEM രക്തപരിശോധന - ജന്മനായുളള മെറ്റബോളിക് അസുഖങ്ങള്‍ കണ്ടെത്തുന്നതിന് - 48 മണിക്കൂറിനുളളില്‍/ അല്ലെങ്കില്‍ ഡിസ്ചാര്‍ജിന് മുന്‍പ്