Challenger App

No.1 PSC Learning App

1M+ Downloads
"ചുട്ടുവോ നീയെൻ്റെ കേരളഭാഷയെ?" എന്ന വരിയിൽ പ്രകടമാകുന്ന ഭാവം ?

കാവ്യക്കരുക്കളിൽ താരാട്ടുപാട്ടിന്റെ ഈണച്ചതിച്ചേലറിഞ്ഞു ചിരിച്ചൊരാൾ ഞെട്ടിത്തെറിച്ചു തകർന്നു ചോദിക്കുന്നു വിറ്റുവോ നീ എൻ്റെ ജീവിതഭാഷയെ ? ഓലയും നാരായവും കാഞ്ഞിരത്തിന്റെ ചോലയിൽവച്ചു നമിച്ചു തിരിഞ്ഞൊരാൾ ആദിത്യനേത്രം തുറന്നുചോദിക്കുന്നു ഏതു കടലിൽ എറിഞ്ഞു നീ ഭാഷയെ ? ചിഞ്ചിലംനിന്നു ചിലങ്കകളൂരീട്ടു നെഞ്ചത്തു കൈവച്ചു ചോദിക്കയാണൊരാൾ ചുട്ടുവോ നീ എൻ്റെ കേരളഭാഷയെ ? വീണപൂവിൻ്റെ ശിരസ്സു ചോദിക്കുന്നു പ്രേമസംഗീത തപസ്സു ചോദിക്കുന്നു ചിത്രയോഗത്തിൻ നഭസ്സ് ചോദിക്കുന്നു മണിനാദമാർന്ന മനസ്സു ചോദിക്കുന്നു പന്തങ്ങൾ പേറും കരങ്ങൾ ചോദിക്കുന്നു കാവിലെപ്പാട്ടിൻ കരുത്തു ചോദിക്കുന്നു പുത്തരിച്ചുണ്ടയായ് ഗോവിന്ദചിന്തകൾ പുസ്തകം വിട്ടു തഴച്ചു ചോദിക്കുന്നു. എവിടെ എവിടെ സഹ്യപുത്രി മലയാളം എവിടെ എവിടെ സ്നേഹപൂർണ്ണ മലയാളം ?

Aനിസ്സംഗത

Bക്രോധവും ദുഃഖവും

Cപ്രതീക്ഷയും ആകാംക്ഷയും

Dസമാധാനവും സംതൃപ്തിയും

Answer:

B. ക്രോധവും ദുഃഖവും

Read Explanation:

"ചുട്ടുവോ നീയെൻ്റെ കേരളഭാഷയെ?" എന്ന വരിയിൽ പ്രകടമാകുന്ന ഭാവം - ക്രോധവും ദുഃഖവും

മാതൃഭാഷയായ മലയാളം നേരിടുന്ന അവഗണനയിലും വിസ്മൃതിയിലും മനംനൊന്ത്, ഭാഷയുടെ നാശത്തിൽ അമർഷവും അതീവ ദുഃഖവും രേഖപ്പെടുത്തുന്നതാണ് ഈ വരികൾ. സ്വന്തം സംസ്കാരവും ഭാഷയും നഷ്ടപ്പെടുന്നതിലുള്ള ആകുലതയും പ്രതിഷേധവും ഇതിൽ വ്യക്തമായി നിഴലിക്കുന്നുണ്ട്.


Related Questions:

ആവിദ്യ വിദ്യയാലാത്മ സംസ്കാരംവിറ്റുതിന്നവൻ, പെറ്റമ്മതൻ ശത്രുവായി വളരും ഞാൻ മരിക്കണം' -എന്നു പാടിയ കവി ആര് ?

“വനമല്ലികപൂത്തു വാസന ചോരിയുന്നു

വനദേവിമാർ നൃത്തം വെക്കുന്നു നിലാ''

- സഹ്യന്റെ മകൻ എന്ന കവിതയിലെ ഈ വരികൾക്ക് സമാനത്താളത്തിലുള്ള വരികൾക്ക് കണ്ടെത്തുക.

“നല്ലൊരു ഏകാങ്ക നാടകത്തിന്റെയോ - ആധുനിക ചെറുകഥയുടെയോ കാവ്യസാത്കൃത രൂപമാണ് ആധുനിക ഖണ്ഡകാവ്യങ്ങൾ എന്നു പറയാം" ഇങ്ങനെ അഭിപ്രായപ്പെട്ടതാര് ?
മനുഷ്യന്റെ നന്ദികേടിനെ സൂചിപ്പിക്കുന്ന പ്രയോഗം ഏത് ?
നരചൂഴും എന്ന പ്രയോഗത്തിന്റെ സൂചനയെന്ത് ?