Challenger App

No.1 PSC Learning App

1M+ Downloads
n - ടൈപ്പ് അർദ്ധചാലകക്രിസ്റ്റലിൽ സ്വതന്ത്രമായി ചലിക്കുന്ന ഒരു ഇലക്ട്രോണിനെ വേർപ്പെടുത്താൻ ജർമേനിയത്തിന് ആവശ്യമായ ഊർജം എത്രയാണ്?

Aഏകദേശം 1.1 eV

Bഏകദേശം 0.01 eV

Cഏകദേശം 0.05 eV

Dഏകദേശം 0.72 eV

Answer:

B. ഏകദേശം 0.01 eV

Read Explanation:

n - ടൈപ്പ് അർദ്ധചാലകം (n-type semiconductor)

  • സിലിക്കൺ അല്ലെങ്കിൽ ജർമേനിയത്തെ ഒരു പഞ്ച സംയോജക അപ്രദവ്യം (വാലൻസി - 5) കൊണ്ട് ഡോപ്പ് ചെയ്യുന്നു.

  • ഒരു അപദ്രവ്യ ആറ്റം ആ ക്രിസ്‌റ്റലിലെ ഒരു ആറ്റത്തിനടുത്തേയ്ക്ക് വരുന്നു.

  • ഇതിലെ 4 ഇലക്ട്രോണുകൾ ചുറ്റുമുള്ള 4 സിലിക്കൻ ആറ്റങ്ങളുമായി സഹസംയോജക ബന്ധം (Covalent bond) സ്ഥാപിക്കുന്നു.

  • എന്നാൽ 5-ാമത്തെ ഇലക്ട്രോൺ മാതൃ ആറ്റവുമായി നേരിയ ബന്ധം നിലനിർത്തുന്നു. ഈ 5-ാമത്തെ ഇലക്ട്രോണിനെ സ്വതന്ത്രമാക്കുന്നതിന് വളരെ കുറഞ്ഞ അയോണീകരണ ഊർജം മതിയാകും.

  • അതിനാൽ ഈ ഇലക്ട്രോണിന് സാധാരണ താപനിലയിൽ തന്നെ സ്വതന്ത്രമായി അർദ്ധചാലക ക്രി‌സ്റ്റലിൽ ചലിക്കാൻ കഴിയും.

  • ഈ ഇലക്ട്രോണിനെ അതിൻ്റെ ആറ്റത്തിൽ നിന്നു വേർപ്പെടുത്താൻ ജർമേനിയത്തിന് ഏകദേശം 0.01ev ഊർജവും സിലിക്കണിന് 0.05eV ഊർജവും മതിയാകും.

  • ഇൻട്രിൻസിക് അർദ്ധചാലകങ്ങളിൽ സാധാരണ താപനിലയിൽ ഫോർബിഡൻ എനർജി ഗ്യാപ്പിനെ (forbidden energy gap) മറികടക്കാനാവശ്യമായ ഊർജത്തിന് സമാനമാണിത്. (ജർമേനിയത്തിന് 0.72eV യും സിലിക്കണ് 1.1eV യുമാണ് ഇത്).


Related Questions:

ആൻദ്രസീൻ, ഡോപ് ചെയ്ത താലോ സയനീൻ മുതലായവ ഏത് വർഗ്ഗത്തിലുള്ള അർദ്ധചാലകങ്ങൾക്കാണ് ഉദാഹരണങ്ങൾ?
ജർമേനിയത്തിന്റെ ഫോർബിഡൻ എനർജി ഗ്യാപ് എത്രയാണ്?
പോളിപൈറോൾ താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതിനുദാഹരണമാണ്?
NPN ട്രാൻസിസ്റ്റർ അടിസ്ഥാനമാക്കിയുള്ള ഒരു ഓസിലേറ്ററിൽ LC ടാങ്ക് സർക്യൂട്ട് സാധാരണയായി ഏത് ഭാഗത്ത് ബന്ധിപ്പിച്ചിരിക്കുന്നു?
അകാർബണിക സംയുക്ത അർദ്ധചാലകങ്ങളിലേക്ക് ഉൾപ്പെടുന്നവ ഏതാണ്?