ഹേബർ പ്രക്രിയ:
അമോണിയയുടെ നിർമ്മാണ പ്രക്രിയയാണ്, ഹേബർ പ്രക്രിയ.
ഹേബറിന്റെ പ്രക്രിയയിൽ ഉപയോഗിക്കുന്ന ഏറ്റവും അനുയോജ്യമായ താപനില 450൦C ആകാൻ കാരണം:
- താപനിലയിലോ മർദ്ദത്തിലോ മാറ്റം വരുത്തി ലഭിക്കുന്ന അമോണിയയുടെ അളവിൽ, മാറ്റം വരുത്താൻ കഴിയുന്ന, റിവേഴ്‌സിബിൾ പ്രക്രിയയാണ് ഹേബറിന്റെ പ്രക്രിയ.
- താപനില കൂടുമ്പോൾ അമോണിയയുടെ ഉത്പാദനം കുറയുന്നു.
- 450൦C- 500൦C എന്ന ഊഷ്മാവിൽ മാത്രമേ അമോണിയയുടെ അളവ് ഏറ്റവും കൂടുതലായി ലഭിക്കുക.
- താപനില വളരെ കുറവാണെങ്കിൽ, അമോണിയ ഉൽപ്പാദിപ്പിക്കാൻ ഏറെ നേരം എടുക്കുന്നു, അങ്ങനെ വളരെ നീണ്ട പ്രക്രിയയാകുന്നു.
- അതിനാൽ, 450൦C താപനിലയിൽ നിലനിർത്തി, അമ്മോണിയ ഉത്പാദന നിരക്ക് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.