App Logo

No.1 PSC Learning App

1M+ Downloads
ഹിമാദ്രിയുടെ സമുദ്ര നിരപ്പിൽ നിന്നുമുള്ള ഉയരം?

Aഏകദേശം 2600 മീറ്ററിന് മുകളിൽ

Bഏകദേശം 6100 മീറ്ററിന് മുകളിൽ

Cഏകദേശം 5100 മീറ്ററിന് മുകളിൽ

Dഏകദേശം 4100 മീറ്ററിന് മുകളിൽ

Answer:

B. ഏകദേശം 6100 മീറ്ററിന് മുകളിൽ

Read Explanation:

ഹിമാലയം ട്രാൻസ് ഹിമാലയത്തിനു തെക്കായി കിഴക്കോട്ടു വ്യാപിച്ചുകിടക്കുന്ന മൂന്നു സമാന്തരപർവ്വതനിരകൾ ചേർന്നതാണ് ഹിമാലയം . ഹിമാദ്രി, ഹിമാചൽ, സിവാലിക് ഈ മൂന്നു സമാന്തരപർവ്വതങ്ങൾ ചേർന്നതാണ് ഹിമാലയം . 1. സിവാലിക് a) ഹിമാലയനിരകളിലെ ഏറ്റവും തേക്കായിട്ടുള്ളതും ഗംഗാസമതലത്തിനു അതിനായി നിലകൊള്ളൂന്ന പർവ്വത നിരകളാണ് സിവാലിക് b) ഹിമാലയത്തിന്റെ പുറമെയുള്ള ഭാഗമായതിനാൽ ഔട്ടർ ഹിമാലയം എന്ന് വിളിക്കുന്നു c) ഏകദേശം 60 മുതൽ 150 കിലോമീറ്റര് വരെ വീതിയുണ്ട് . 2.ഹിമാചൽ a) സിവാലിക്കിന് വടക്കായി കാണപ്പെടുന്ന പർവ്വതനിരകൾ. b) ശരാശരി ഉയരം 3500 മുതൽ 4500 മീറ്റർ വരെ. c) ഏകദേശം 60 മുതൽ 80കിലോമീറ്റർ വീതി. d) ലെസ്സർ ഹിമാലയം എന്നറിയപ്പെടുന്നു. 3.ഹിമാദ്രി a) സമുദ്രനിരപ്പിൽ നിന്നും ഏകദേശം 6100 മീറ്ററിന് മുകളിൽ ഉയരം . b) ഏകദേശം 25 കിലോമീറ്റര് വീതി c) ലോകത്തിലെ ഉയരമേറിയ മിക്ക കൊടുമുടികളും കാണപ്പെടുന്നത് ഈ പർവ്വതനിരയിലാണ്. d) ഗ്രേയ്റ്റർ ഹിമാലയം ,ഇന്നർ ഹിമാലയം എന്നീ പേരുകളിൽ അറിയപ്പെടുന്നു


Related Questions:

ഏതൊക്കെ സമാന്തരപർവ്വത നിരകൾ ചേർന്നതാണ് ഹിമാലയം ?
പടിഞ്ഞാറ് ഭാഗത്തു കാണപ്പെടുന്ന ഇന്ത്യയിലെ ഭൂപ്രദേശം ?
* താഴെ തന്നിരിക്കുന്നവയിൽ മടക്കു പർവ്വതം അല്ലാത്ത പർവ്വതനിര ഏത് ?
ട്രാൻസ് ഹിമാലയത്തിന്റെ വീതി ?
ഹിമാലയ പർവതത്തിന്റെ രൂപീകരണത്തിന് ഇടയായ രണ്ടു ഫലകങ്ങളുടെ [ഇന്ത്യൻ ഫലകം, യുറേഷ്യൻ ഫലകം ] ഇടയിലുണ്ടായിരുന്ന സമുദ്രം ?