Challenger App

No.1 PSC Learning App

1M+ Downloads
ബാങ്കുകൾക്ക് നൽകുന്ന വായ്‌പയിൽ റിസർവ് ബാങ്ക് ഈടാക്കുന്ന പലിശ നിരക്കിന് എന്ത് പറയുന്നു ?

Aബാങ്ക് റേറ്റ്

Bറിപ്പോ റേറ്റ്

Cറിവേഴ്‌സ് റിപ്പോ റേറ്റ്

Dബേസ് റേറ്റ്

Answer:

A. ബാങ്ക് റേറ്റ്

Read Explanation:

ബാങ്ക് നിരക്ക്

  • ബാങ്കുകൾക്ക് നല്കുന്ന വായ്പയിൽ റിസർവ് ബാങ്ക് ഈടാക്കുന്ന പലിശ നിരക്കാണ്.

  • റിസർവ് ബാങ്ക് മറ്റു വാണിജ്യ ബാങ്കുകൾക്ക് നല്കുന്ന ഇടക്കാല ധനസഹായത്തിനും വാണിജ്യ ബാങ്കുകളുടെ കയ്യിലുള്ള ബില്ലുകൾ റിസർവ് ബാങ്കിനു നല്കി പണം വാങ്ങുന്നതിനും ചുമത്തുന്ന പലിശ നിരക്ക്.

  • ബാങ്ക് നിരക്കിനെ "ഡിസ്കൗണ്ട് റേറ്റ്" എന്നും വിളിക്കുന്നു.

  • ബാങ്ക് നിരക്ക് എന്നത് ഒരു രാജ്യത്തിന്റെ സെൻട്രൽ ബാങ്ക് നിശ്ചയിക്കുന്ന പലിശ നിരക്കിനെ സൂചിപ്പിക്കുന്നു.

  • 90 ദിവസത്തേക്ക് യാതൊരു ഇടുമില്ലാതെ മറ്റ് ബാങ്കുകൾക്ക് പണം നൽകുന്നതിന് RBI ഈടാക്കുന്ന നിരക്കാണിത് 

  • സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കാനും അല്ലെങ്കിൽ പണ വിതരണം നിയന്ത്രിക്കാനും RBI ഉപയോഗിക്കുന്ന ഒരു ഉപകരണം കൂടിയാണ് ബാങ്ക് നിരക്ക്.


Related Questions:

റിസർവ് ബാങ്കിൻ്റെ കറൻസി ചെസ്റ്റ് ആരംഭിച്ച ആദ്യ സ്വകാര്യ ബാങ്ക് ഏത് ?

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് രണ്ടു പ്രസ്താവനകൾ നല്കിയിരിക്കുന്നു. ഇവയെ സംബന്ധിച്ചുള്ള ശരിയായ ഓപ്ഷൻ കണ്ടെത്തുക .

  1. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു പ്രധാന പണനയ ഉപാധിയാണ് റിപ്പോ റേറ്റ് .
  2. 2024 ഏപ്രിൽ മാസത്തിൽ ചേർന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ സമിതി റിപ്പോ റേറ്റ് 6.50 ശതമാനമായി നിലനിർത്താൻ തീരുമാനിച്ചു .
    RBI ഗവർണറായ രണ്ടാമത്തെ ഇന്ത്യക്കാരൻ ?

    റിസർവ് ബാങ്കിനെ കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം ?

    1. വായ്പ നിയന്ത്രിക്കൽ
    2. സർക്കാരിന്റെ ബാങ്ക്
    3. ഒരു രൂപ നോട്ട് അച്ചടിക്കൽ

      താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

      1.പണം കൊടുക്കുന്നതിൻ്റെ നിയന്ത്രണത്തിലൂടെ സാമ്പത്തിക വ്യവസ്ഥിതിയെ നിയന്ത്രിക്കുന്ന നയം നാണ്യ നയം എന്നറിയപ്പെടുന്നു.

      2.ഇന്ത്യയിൽ നാണ്യ നയം നിയന്ത്രിക്കുന്നത് 'റിസർവ് ബാങ്ക് ഓഫ് ഇന്ത്യ'യാണ്.