App Logo

No.1 PSC Learning App

1M+ Downloads
പ്രാദേശിക വാതങ്ങൾ ഉണ്ടാകാൻ പ്രധാന കാരണം :

Aപ്രാദേശികമായുണ്ടാകുന്ന താപമർദ്ദ വ്യത്യാസങ്ങൾ

Bകാറ്റിന്റെ ദിശയിലുണ്ടാകുന്ന മാറ്റങ്ങൾ

Cആഗോള താപനിലയിലുണ്ടാകുന്ന വ്യതിയാനങ്ങൾ

Dസമുദ്രത്തിലെ ലവണാംശം

Answer:

A. പ്രാദേശികമായുണ്ടാകുന്ന താപമർദ്ദ വ്യത്യാസങ്ങൾ

Read Explanation:

പ്രാദേശിക വാതങ്ങൾ

  • മറ്റു കാറ്റുകളെ അപേക്ഷിച്ച് താരതമ്യേന ചെറിയ പ്രദേശത്തുമാത്രമായി അനുഭവപ്പെടുന്ന കാറ്റുകൾ

  • പ്രാദേശിക വാതങ്ങൾ ഉണ്ടാകാൻ കാരണം പ്രാദേശികമായുണ്ടാകുന്ന താപമർദ്ദ വ്യത്യാസങ്ങൾ

ഫൊൻ (Foehn)

  • യൂറോപ്പിലെ ആൽപ്‌സ് പർവ്വതത്തിൻ്റെ വടക്കേ ചരുവിൽ വീശുന്ന ഉഷ്ണക്കാറ്റ് 

  • മുന്തിരിക്കുലകൾ പാകമാകാൻ സഹായിക്കുന്ന പ്രാദേശികവാതം 

  • 'യൂറോപ്യൻ ചിനൂക്ക്' എന്നറിയപ്പെടുന്നത് 

ചിനുക്ക്

  • ശൈത്യത്തിൻ്റെ കാഠിന്യം കുറച്ച് കനേഡിയൻ സമതലങ്ങളിലെ ഗോതമ്പ് കൃഷിക്ക് സഹായകമാകുന്ന കാറ്റ്.

  • മഞ്ഞുതീനി' (Snow eater) എന്ന് വിളിക്കപ്പെടുന്ന പ്രാദേശിക വാതം ചിനുക്ക്

ഹർമാട്ടൻ

  • ആഫ്രിക്കയിലെ സഹാറ മരുഭൂമിയിൽ നിന്ന് പടിഞ്ഞാറൻ ആഫ്രിക്കയിലേക്ക് വീശുന്ന വരണ്ടകാറ്റ് 

  • 'ഡോക്‌ടർ' എന്ന് അറിയപ്പെടുന്ന പ്രാദേശിക വാതം / കാറ്റുകൾ


മിസ്ട്രൽ

  • ഹേമന്തകാലത്ത് അനുഭവപ്പെടുന്ന അതിശൈത്യമായ പ്രാദേശിക വാതം. 

  • ഫ്രാൻസ്, തെക്ക് കിഴക്കൻ സ്പെയിൻ എന്നിവിടങ്ങളിൽ അനുഭവപ്പെടുന്ന പ്രാദേശികവാതം 

  • സസ്യജാലങ്ങളെ ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന കാറ്റ് 

  • റോൺ താഴ്വരയെ ചുറ്റി കടന്നുപോകുന്ന പ്രാദേശികവാതം

സിറോക്കോ

  • സഹാറ മരുഭൂമിയിൽ നിന്നും വടക്കൻ ആഫ്രിക്ക, തെക്കൻ ഇറ്റലി എന്നിവിടങ്ങളിൽ വീശുന്ന കാറ്റ് 

  • സിറോക്കോ ചൂടുള്ളതും വരണ്ടതും പൊടി നിറഞ്ഞതുമായ കാറ്റാണ്.

  • സഹാറയിലെ ഈ ചുവന്ന പൊടികാറ്റ് മെഡിറ്ററേനിയൻ കടൽ കടക്കുമ്പോൾ നീരാവി പൂരിതമാകുകയും ഇവ ഉണ്ടാകുന്ന മഴയെ രക്തമഴ എന്ന് വിളിക്കുന്നു.

  • ഇറ്റലിയിൽ രക്തമഴയ്ക്ക് കാരണമാകുന്ന കാറ്റ് 




ബോറ

  •  അറ്റ്ലാന്റിക്കിൻ്റെ കിഴക്കൻ തീരത്തും വടക്കൻ ഇറ്റലിയി അനുഭവപ്പെടുന്ന തണുത്ത വരണ്ട കാറ്റ്  

ബ്ലിസാർഡ്

  • അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിൽ വീശുന്ന ശൈത്യമേറിയ കാറ്റ് 

ലെവാന്റെർ

  • സ്പെയിനിൽ അനുഭവപ്പെടുന്ന ശൈത്യക്കാറ്റ് 

ബൈസ്

  • സ്വിറ്റ്സർലാൻ്റിൽ വീശുന്ന ശൈത്യവാതം 

യാമോ

  • ജപ്പാനിൽ അനുഭവപ്പെടുന്ന ഉഷ്ണക്കാറ്റ്


Related Questions:

വാണിജ്യവാതങ്ങൾ വീശുന്നത് എവിടെനിന്നും എങ്ങോട്ടാണ്?
2021 മെയ് മാസം ഗ്രേസ് ചുഴലിക്കാറ്റ് ഏത് രാജ്യത്താണ് വ്യാപക നാശനഷ്ടം വരുത്തിയത് ?
2019 ഡിസംബർ മാസം അറബിക്കടലിൽ രൂപപ്പെട്ട 'പവൻ' ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം ?
പടിഞ്ഞാറുഭാഗത്തു നിന്നും വീശുന്ന കാറ്റുകൾ ?
കേരളത്തിൽ തെക്ക്-പടിഞ്ഞാറൻ മൺസൂൺ അനുഭവപ്പെടുന്ന മാസങ്ങൾ ?