Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'ഉപ്പും ചോറും തിന്നുക' എന്ന ശൈലിയുടെ അർത്ഥമെന്ത് ?

Aകറിയില്ലാതെ ചോറുമാത്രം കഴിക്കുക

Bവാരിവലിച്ചുകഴിക്കുക

Cനന്ദികാണിക്കുക

Dആശ്രിതനായി കഴിയുക

Answer:

D. ആശ്രിതനായി കഴിയുക

Read Explanation:

  • ഉപ്പുതൊട്ടു കർപ്പൂരംവരെ - സകലതും
  • ഉപ്പു കൂട്ടി തിന്നുക - നന്ദികാണിക്കുക
  • ഉപ്പും ചോറും തിന്നുക - ആശ്രിതനായി കഴിയുക
  • കണ്ണിൽ പൊടിയിടുക - ചതിക്കുക
  • നക്ഷത്രമെണ്ണുക - വളരെ ബുദ്ധിമുട്ടുക
  • പന്ത്രണ്ടാം മണിക്കൂർ - അവസാനനിമിഷം
  • ശതകം ചൊല്ലിക്കുക - വിഷമിപ്പിക്കുക
  • ശ്ലോകത്തിൽ കഴിക്കുക - വളരെ ചുരുക്കി പറയുക
  • ഇലവു കാത്ത കളി - ഫലമില്ലാത്ത കാത്തിരിപ്പ്
  • ഇല്ലത്തെ പൂച്ച - എവിടെയും പ്രവേശനം ഉള്ള ആൾ
  • ഇഞ്ചി കടിക്കുക - ദേഷ്യപ്പെടുക
  • ഉണ്ട ചോറിൽ കല്ലിടുക - നന്ദികേട് കാണിക്കുക
  • ഉലക്ക മേൽ കിടക്കുക - അസാധ്യമായ കാര്യം ചെയ്യുക
  • ഉർവ്വശി ചമയുക - മഹാ സുന്ദരിയെന്ന് ഭാവിക്കുക



Related Questions:

ധനാശി പാടുക എന്ന ശൈലിയുടെ വ്യാഖ്യാനം എഴുതുക.
കുളിക്കാതെ ഈറനുടുക്കുക - ഈ മലയാളശൈലിയുടെ അർത്ഥം :
Child feels that the mother's touch എന്ന ശൈലിയുടെ വിവർത്തനം
'തക്ക സമയത്ത് ചെയ്യുക' എന്നർത്ഥം വരുന്ന ചൊല്ല് :
'Where there is a will, there is a way ' ഇതിന് സമാനമായ പഴഞ്ചൊല്ല് ഏത് ?