Challenger App

No.1 PSC Learning App

1M+ Downloads
'ശ്ലോകത്തിൽ കഴിക്കുക' എന്ന ശൈലിയുടെ അർത്ഥമെന്ത്?

Aസാവധാനത്തിൽ ഭക്ഷണം കഴിക്കുക

Bശ്ലോകം ചൊല്ലിക്കൊണ്ടു നടക്കുക

Cചുരുക്കിപ്പറയുക

Dകുറഞ്ഞ അളവിൽ ഭക്ഷണം കഴിക്കുക

Answer:

C. ചുരുക്കിപ്പറയുക

Read Explanation:

  • ശ്ലോകത്തിൽ കഴിക്കുക: ചുരുക്കിപ്പറയുക

  • ചെണ്ട കൊട്ടിക്കുക: മറ്റുള്ളവർക്ക് മുന്നിൽ പരിഹാസ്യനാക്കുക.

  • ധനാശി പാടുക / ഭരതവാക്യം പാടുക: ഏതൊരു കാര്യവും അവസാനിപ്പിക്കുക.

  • നാന്ദി കുറിക്കുക: പുതിയൊരു സംരംഭത്തിന് തുടക്കം കുറിക്കുക അല്ലെങ്കിൽ ആരംഭിക്കുക.

  • കലാശക്കൊട്ട്: ഒരു പ്രവർത്തനത്തിന്റെ ഏറ്റവും അവസാനത്തെ പ്രധാനപ്പെട്ട ഘട്ടം.

  • ഏടുകെട്ടുക: പഠനം എന്നെന്നേക്കുമായി അവസാനിപ്പിക്കുക.


Related Questions:

'പാത്രമറിഞ്ഞ് ദാനം ചെയ്യണം' എന്ന പഴഞ്ചൊല്ലിൻ്റെ പൊരുൾ :
"മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാം സൗരഭ്യം” - ഈ വരികളുടെ സമാനാശയം വരുന്ന പഴഞ്ചൊല്ല് ഏത്?
"All glitters are not gold' എന്ന ചൊല്ലിനു സമാനമായതേത്?
കൃഷിയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ല് തിരഞ്ഞെടുത്തെഴുതുക.

താഴെ പറയുന്ന ശൈലികളിൽ അർത്ഥവുമായി യോജിക്കുന്നവ ഏതെല്ലാം?

1. മർക്കടമുഷ്ടി - ശാഠ്യം

2. നളപാകം- ഒരു കുറവുമില്ലാത്തത്

3. കാപ്പുകെട്ടുക - ഒരുങ്ങുക

4. ധനാശി പാടുക - അവസാനിപ്പിക്കുക