മെസൊപ്പൊട്ടാമിയ എന്ന വാക്കിനർത്ഥം:
Aവിശുദ്ധമായ എഴുത്ത്
Bനദികൾക്കിടയിലുള്ള പ്രദേശം
Cനദികളുടെ പ്രഭവസ്ഥാനം
Dവിശുദ്ധമായ ലിപി
Answer:
B. നദികൾക്കിടയിലുള്ള പ്രദേശം
Read Explanation:
മെസപ്പൊട്ടേമിയൻ സംസ്കാരം
- ലോകത്തിലെ ആദ്യ നാഗരിക സംസ്കാരമായി കണക്കാക്കുന്നു
- യൂഫ്രട്ടീസ്- ടൈഗ്രീസ് നദികൾക്കിടയിൽ രൂപം കൊണ്ട സംസ്കാരം
- മെസപ്പൊട്ടേമിയൻ സംസ്കാരം നിലനിന്നിരുന്ന രാജ്യം- ഇറാഖ്
- മെസപ്പൊട്ടേമിയ എന്ന വാക്കിനർത്ഥം- രണ്ട് നദികൾക്കിടയിലുള്ള പ്രദേശം
- മെസപ്പൊട്ടേമിയയെ ചന്ദ്രകലാതടം എന്ന് വിശേഷിപ്പിച്ച പുരാവസ്തുഗവേഷകൻ: പ്രൊഫ. ബ്രസ്റ്റഡ്
- മെസപ്പൊട്ടേമിയയിൽ നിലനിന്നിരുന്ന പ്രധാന സംസ്കാരങ്ങൾ : സുമേറിയൻ, അക്കാഡിയൻ, അസീറിയൻ, ബാബിലോണിയൻ
- മെസപ്പൊട്ടേമിയയിലെ ആദ്യ സംസ്കാരം: സുമേറിയൻ സംസ്കാരം
- മെസപ്പൊട്ടേമിയക്കാരുടെ എഴുത്ത് വിദ്യ അറിയപ്പെടുന്നത് : ക്യൂണിഫോം
- ലോകത്തിലാദ്യമായി ചന്ദ്രപഞ്ചാംഗം നിർമ്മിച്ചത്: മെസപ്പൊട്ടേമിയക്കാർ
- ജ്യാമിതീയ സമ്പ്രദായം കണ്ടുപിടിച്ചത് : സുമേറിയൻ (മെസപ്പൊട്ടേമിയൻ) ജനത
- സംസ്കാരത്തിൻറെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്നത്: മെസപ്പൊട്ടേമിയൻ സംസ്കാരം