Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ബഹിരാകാശ വകുപ്പിൻ്റെ ചൊവ്വ ദൗത്യത്തിൻ്റെ പേരെന്ത് ?

Aചന്ദ്രയാൻ

Bആദിത്യ

Cമംഗൾയാൻ

Dആര്യഭട്ട

Answer:

C. മംഗൾയാൻ

Read Explanation:

മംഗൾയാൻ

  • 2013 നവംബർ 5ൽ ഇന്ത്യ വിക്ഷേപിച്ച ചൊവ്വാ ദൗത്യമാണ് മാർസ് ഓർബിറ്റർ മിഷൻ അഥവാ മംഗൾയാൻ
  • ഇന്ത്യയുടെ ആദ്യത്തെ ഗ്രഹാന്തര ദൗത്യമായിരുന്നു മംഗൾയാൻ.
  • ചൊവ്വയുടെ ഉപരിതല സവിശേഷതകൾ, ധാതുശാസ്ത്രം, രൂപഘടന, അന്തരീക്ഷം എന്നിവ പര്യവേക്ഷണം ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം
  • 2014 സെപ്റ്റംബർ 24ന് മംഗൾയാൻ ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചു.
  • ഇതോടെ ചൊവ്വാദൗത്യത്തിലേർപ്പെടുന്ന അഞ്ചാമത്തെ രാജ്യമായി ഇന്ത്യ.
  • പി.എസ്.എൽ.വി.യുടെ പരിഷ്കൃത രൂപമായ പി.എസ്.എൽ.വി.-എക്സ്.എൽ (PSLV XL -C25) ആണ്  ഇതിനായി ഉപയോഗിച്ച വിക്ഷേപണ വാഹനം

മംഗൾയാനിൻ്റെ സവിശേഷതകൾ :

  • ഒന്നാമത്തെ തവണ തന്നെ വിജയിക്കുന്ന ആദ്യ ചൊവ്വാ ദൗത്യം.
  • യു.എസ്.എ, റഷ്യ, യൂറോപ്യൻ യൂണിയൻ എന്നിവയ്ക്കു ശേഷം നാലാമത് വിജയകരമായി പൂർത്തിയായ ചൊവ്വാ ദൗത്യം.
  • വിജയകരമായി പൂർത്തിയായ ആദ്യ ഏഷ്യൻ ചൊവ്വാ ദൗത്യം.
  • ഏറ്റവും കുറഞ്ഞ ചിലവിൽ ചൊവ്വായിലെത്തുന്ന ദൗത്യം.
  • വളരെ കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കിയ ചൊവ്വാദൗത്യം.

മംഗൾയാൻ 2

  • ചൊവ്വയിലെ ജലസാന്നിദ്ധ്യം, അന്തരീക്ഷ ഘടന എന്നിവയെക്കുറിച്ച്‌ ആഴത്തിൽ പഠിക്കുക എന്നതിനായി മംഗൾയാൻ 2 എന്ന രണ്ടാം ദൗത്യം ഐഎസ്ആർഒ ലക്ഷ്യമിടുന്നു
  • 2024 ൽ വിക്ഷേപിക്കാനാണ് നിലവിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന ഉദ്ദേശിക്കുന്നത്

 


Related Questions:

തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം പ്രവർത്തനം ആരംഭിച്ച വർഷം ?

DRDO യെ കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ ഏത് / ഏതൊക്കെയാണ് ശരി?

  1. DRDO, 1959 ൽ രൂപീകരിച്ചു
  2. INSAS ആയുധങ്ങൾ രൂപകൽപന ചെയ്തിരിക്കുന്നത് DRDO ആണ്
  3. DRDO ബഹിരാകാശ വകുപ്പിന് കീഴിലാണ്
  4. DRDO യുടെ ആസ്ഥാനം ബാംഗ്ലൂരിലാണ്
    From which state of India did ISRO successfully test fire the Vikas engine, that would power India's first human-carrying rocket Gaganyaan?
    ISRO യുടെ പത്താമത്തെ ചെയർമാൻ ആയിരുന്ന മലയാളി ?
    ISRO യുടെ നിലവിലെ ചെയർമാൻ ആരാണ് ?