Challenger App

No.1 PSC Learning App

1M+ Downloads
കേരള സാമൂഹ്യ സുരക്ഷാ മിഷൻ എൻഡോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടി നടത്തുന്ന പ്രതിമാസ ധനസഹായ പദ്ധതിയുടെ പേരെന്ത് ?

Aശ്രുതിതാരകം

Bതാലോലം

Cസ്നേഹസാന്ത്വനം

Dആശ്വാസകിരണം

Answer:

C. സ്നേഹസാന്ത്വനം

Read Explanation:

  • കേരള സാമൂഹ്യ സുരക്ഷാ മിഷൻ എൻഡോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടി നടത്തുന്ന പ്രതിമാസ ധനസഹായ പദ്ധതി - സ്നേഹസാന്ത്വനം
  • ശ്രവണ വൈകല്യമുള്ള 0-5 വയസ് പ്രായമുള്ള കുട്ടികൾക്ക് സൗജന്യ കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ നടത്തുന്നതിനുള്ള കേരള സർക്കാർ പദ്ധതി - ശ്രുതിതാരകം
  • കേരള സർക്കാരിന്റെ സാമൂഹികക്ഷേമ വകുപ്പിന്റെ കീഴിൽ കേരള സോഷ്യൽ സെക്യുരിറ്റി മിഷൻ 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ ചികിൽസ ലഭ്യമാക്കുന്ന പദ്ധതി - താലോലം
  • ഒരു മുഴുവന്‍ സമയ പരിചാരകന്‍റെ സേവനം ആവശ്യമാവിധം കിടപ്പിലായ രോഗികളെയും മാനസിക  ശാരീരിക വെല്ലുവിളി നേരിടുന്നവരെയും ഗുരുതര രോഗങ്ങളുളളവരെയും പരിചരിക്കുന്നവര്‍ക്ക് പ്രതിമാസ ധനസഹായം അനുവദിക്കുന്ന പദ്ധതി - ആശ്വാസകിരണം

Related Questions:

കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ നടപ്പാക്കുന്ന ചലന വൈകല്യം ഉള്ളവർക്ക് ആയുള്ള ഹൈടെക് വീൽചെയർ പദ്ധതി ഏത്?
കേരള സർക്കാർ ആരംഭിച്ച പകർച്ച വ്യാധികൾക്കെതിരെയുള്ള ഒരുവർഷം നീണ്ടുനിൽക്കുന്ന ജാഗ്രത യജ്ഞം ഏത്?
മത്സ്യത്തൊഴിലാളികളെ സാമ്പത്തിക ചൂഷണത്തിൽ നിന്നും സംരക്ഷിക്കുന്നതിനു വേണ്ടി കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകുന്നതിനായി കേരള സഹകരണ വകുപ്പിൻറെ മേൽനോട്ടത്തിൽ നടപ്പിലാക്കുന്ന പദ്ധതി ഏത് ?
കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ പിടികൂടുന്നതിനായി കേരളത്തിലുടനീളം നടത്തിയ പരിശോധന ?
വനം വകുപ്പ് വിദ്യാലയങ്ങളിൽ സുരക്ഷാ പരിശോധനയും ബോധവൽക്കരണ പരിപാടിയും നടത്തുന്ന പദ്ധതി?