Challenger App

No.1 PSC Learning App

1M+ Downloads
കേരള സർക്കാർ 2025 ഫെബ്രുവരിയിൽ തുടക്കമിട്ട "ആരോഗ്യം ആനന്ദം" എന്ന പദ്ധതി വഴി ഉദ്ദേശിക്കുന്നത് എന്താണ് ?

Aകാൻസർ ബോധവത്കരണം

Bപേവിഷ പ്രതിരോധം

Cഎയിഡ്‌സ് ബോധവത്കരണം

Dകോവിഡ് പ്രതിരോധം

Answer:

A. കാൻസർ ബോധവത്കരണം

Read Explanation:

  • കേരള സർക്കാർ 2025 ഫെബ്രുവരിയിൽ തുടക്കമിട്ട "ആരോഗ്യം ആനന്ദം" എന്ന പദ്ധതി വഴി ഉദ്ദേശിക്കുന്നത് - കാൻസർ ബോധവത്കരണം

  • 'ആരോഗ്യം ആനന്ദം - അകറ്റാം അർബുദം' എന്ന പേരിൽ കാൻസർ ബോധവൽകരണപദ്ധതിക്ക് സംസ്ഥാന സർക്കാർ തുടക്കമിട്ടത്.

  • ആദ്യഘട്ടം 30 മുതൽ 65 വയസ്സുവരെയുള്ള സ്ത്രീകളെയാണു പദ്ധതി ലക്ഷ്യമിടുന്നത്.

  • ഈ പദ്ധതി ലോക കാൻസർ ദിനമായ ഫെബ്രുവരി 4, 2025-നാണ് ആരംഭിച്ചത്.

പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ:

  1. നേരത്തെയുള്ള രോഗനിർണയം: കാൻസർ ലക്ഷണങ്ങൾ പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുക.

  2. ബോധവത്കരണം: കാൻസറിനെക്കുറിച്ചുള്ള മിഥ്യാധാരണകളും ഭയവും ഇല്ലാതാക്കി പൊതുജന പങ്കാളിത്തം ഉറപ്പാക്കുക.

  3. സൗജന്യ പരിശോധന: 30 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് സ്തനാർബുദം, ഗർഭാശയ കാൻസർ (സെർവിക്കൽ കാൻസർ) എന്നിവ ഉൾപ്പെടെയുള്ള കാൻസറുകൾക്ക് സൗജന്യ സ്ക്രീനിംഗ് നൽകുക.


Related Questions:

The Kerala Land Reforms Act, 1963, aimed primarily to:
സർക്കാർ ജീവനക്കാർക്ക് വേണ്ടിയുള്ള ഇൻഷുറൻസ് പദ്ധതി ഏത് ?
സംസ്ഥാനത്തെ അങ്കണവാടികളെ ഊർജ സ്വയം പര്യാപ്തമാക്കാൻ ആരംഭിക്കുന്ന പദ്ധതി ഏതാണ് ?
സംസ്ഥാന സർക്കാരിന്റെ നൂറ് ദിന പരിപാടികളുടെ ഭാഗമായി സ്ത്രീകളുടെ സ്വയംരക്ഷക്കും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനുമായി ആരംഭിച്ച പദ്ധതി ഏതാണ് ?
കഠിനമായ വേനൽചൂട് കാരണം പാലുൽപ്പാദനത്തിൽ ഉണ്ടാകുന്ന കുറവിന് ക്ഷീര കർഷകർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതി ഏത് ?