Challenger App

No.1 PSC Learning App

1M+ Downloads
ശ്രീരാമകൃഷ്ണ പരമഹംസരോടുള്ള ആദരസൂചകമായി ആരംഭിച്ച പ്രസ്ഥാനം ?

Aആര്യസമാജം

Bരാമകൃഷ്ണ മിഷൻ

Cപ്രാർത്ഥനാ സമാജം

Dആത്മീയ സഭ

Answer:

B. രാമകൃഷ്ണ മിഷൻ

Read Explanation:

ശ്രീരാമകൃഷ്ണമിഷൻ

  • ശ്രീരാമകൃഷ്ണപരമഹംസരുടെ പ്രധാന ശിഷ്യനായ സ്വാമി വിവേകാനന്ദനാണ് അദ്ദേഹത്തിന്റെ ദർശനം പ്രചരിപ്പിക്കുവാൻ  മിഷൻ സ്ഥാപിച്ചത്.
  • രാമകൃഷ്ണമിഷൻ സ്ഥാപിച്ച വർഷം - 1897
  • ആസ്ഥാനം  - ബേലൂർ (പശ്ചിമ ബംഗാൾ)
  • രാമകൃഷ്ണ മിഷന്റെ വനിതാ വിഭാഗം - ശാരദാമഠം
  • ശ്രീരാമകൃഷ്ണമിഷന്റെ അദ്ധ്യക്ഷനായ ആദ്യ മലയാളി - സ്വാമി രംഗനാഥാനന്ദ
  • ആപ്തവാക്യം : "ആത്മാനോ മോക്ഷാർത്ഥം ജഗത്-ഹിതയാ ച"  (അവനവന്റെയും ലോകത്തിന്റെയും സായൂജ്യത്തിനായി)

ശ്രീരാമകൃഷ്ണ പരമഹംസൻ

  • ഇന്ത്യയിലെ ആദ്ധ്യാത്മികാചാര്യന്മാരിൽ ഏറ്റവും പ്രമുഖൻ.
  • സ്വാമി വിവേകാനന്ദന്റെ ഗുരു.
  • 'ദക്ഷിണേശ്വറിലെ വിശുദ്ധൻ/സന്യാസി എന്നറിയപ്പെടുന്നു.
  • യഥാർത്ഥ പേര് : ഗദാധർ ചതോപാധ്യായ
  • 1866-ൽ ദക്ഷിണേശ്വരത്തെ കാളി ക്ഷേത്രത്തിൽ പൂജാരിയായി. 
  • 'മാനവ സേവയാണ് ഈശ്വര സേവ' എന്ന് പ്രഖ്യാപിച്ചു
  • ശ്രീരാമകൃഷ്ണ പരമഹംസരുടെ പത്നിയുടെ പേര് - ശാരദാ മണി
  • ശ്രീരാമകൃഷ്ണ പരമഹംസൻ സമാധിയായത് - 1886 ഓഗസ്റ്റ് 16
  • ശ്രീരാമകൃഷ്ണ പരമഹംസരുടെ ജീവചരിത്രം ആദ്യമായി ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചത് - പ്രതാപ് ചന്ദ്ര മജുംദാർ

Related Questions:

ഇന്ത്യയിലെ മുസ്ലീങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പുരോഗതി യ്ക്കായി സ്ഥാപിച്ച സംഘടന
Who among the following was a Prussian Protestant Missionary carried out educational activities in Nagercoil and the nearby regions of South Travancore during the early decades of the 19 th century?
പെൺകുട്ടികൾക്കായി ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ആദ്യ വിദ്യാലയം തുടങ്ങിയ വ്യക്തി ?
ഋഷിവാലി എഡ്യുക്കേഷൻ സെന്റർ സ്ഥാപിച്ചത്?
രണ്ടാം വിവേകാനന്ദൻ എന്നറിയപ്പെടുന്നത് ആരാണ് ?