Challenger App

No.1 PSC Learning App

1M+ Downloads
മരത്തെ നീലകണ്ഠസ്വാമിയോട് ഉപമിക്കാൻ കാരണമെന്ത് ?

തണുത്ത പൂന്തണൽ വീശി പ്പടർന്നു ചൂഴ്ന്നു നിൽക്കുന്ന മരത്തിന്റെ തിരുമുടി ക്കിത തൊഴുന്നേൻ. നീലകണ്ഠസ്വാമിയെപ്പോൽ വിഷം താനേ ഭുജിച്ചിട്ടു പ്രാണവായു തരുന്നോനാ യിത തൊഴുന്നേൻ കനിഞ്ഞു പൂക്കളും തേനും കനിയും നീട്ടി നിൽക്കും നിൻ നിറഞ്ഞ തൃക്കരങ്ങൾക്കാ യിത തൊഴുന്നേൻ മഴയായി, കുളിരായി, പ്പശിയാറ്റും പഴമായി ത്തുയിരിന്നു മരുന്നായി പ്പണിക്കരുത്തായ് കുഞ്ഞിക്കയ്യിൽ കളിപ്പാട്ട ച്ചിരിയായി, വാർദ്ധകത്തിൻ ഖിന്നതയ്ക്കു താങ്ങിനിൽക്കാ നൂന്നുകമ്പായി കുരുന്നു തൊട്ടിലായ്, മണി മഞ്ചമായ് ശാന്തമായ് ഞങ്ങൾ ക്കുറങ്ങുവാനൊടുക്കത്തെ- ക്കനൽ വിരിപ്പായ് ഒരിക്കലും പിരിയാത്ത കൂട്ടുകാരനായി ഞങ്ങൾ ക്കനർഘ കാരുണ്യവർഷം ചൊരിയുവോനേ, വിരിഞ്ഞ മാറിലായ് ഞങ്ങൾ തറയ്ക്കുന്ന മഴുപ്പാടു മണിഞ്ഞു നിൽക്കുമാ നീർന്ന നില തൊഴുന്നേൻ

Aതണൽ തരുന്നതുകൊണ്ട്

Bതിരുമുടിയുള്ളതുകൊണ്ട്

Cവിഷം ഭുജിച്ച് പ്രാണവായു തരുന്നതുകൊണ്ട്

Dകണ്ഠത്തിൽ നീലനിറമുള്ളതുകൊണ്ട്

Answer:

C. വിഷം ഭുജിച്ച് പ്രാണവായു തരുന്നതുകൊണ്ട്

Read Explanation:

• വിഷം ഭുജിച്ച് പ്രാണവായു തരുന്നതുകൊണ്ടാണ് മരത്തെ നീലകണ്ഠസ്വാമിയോട് ഉപമിക്കുന്നത്


Related Questions:

"അനുരാഗചഷകം' എന്ന പ്രയോഗത്തിലെ ചമൽക്കാര ഭംഗിക്ക് സവിശേഷത ഏത് ?
സ്വരാജ്യപതാകയിലെ പച്ചനിറമായി മാറേ-ണ്ടത് എന്താണ് ?
പുലരിയെ വിശേഷിപ്പിക്കുന്നത് എങ്ങനെ ?
മനുഷ്യന്റെ നന്ദികേടിനെ സൂചിപ്പിക്കുന്ന പ്രയോഗം ഏത് ?
നിയോൺ വെട്ടം നിലാവാക്കുക എന്നതുകൊണ്ട് സൂചിപ്പിക്കുന്നതെന്ത് ?